o കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമസ്ഥന് നൽകി: ഓട്ടോ ഡ്രൈവർ മാതൃകയായി
Latest News


 

കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമസ്ഥന് നൽകി: ഓട്ടോ ഡ്രൈവർ മാതൃകയായി

 കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമസ്ഥന് നൽകി: ഓട്ടോ ഡ്രൈവർ മാതൃകയായി



മാഹി : റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും പണവും രേഖകളും അടങ്ങിയ 

പേഴ്സ് ഉടമസ്ഥന് നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. റിട്ട: സർക്കിൾ ഇൻസ്പെക്ടറും 

വോളിബോൾ ദേശീയ താരവുമായിരുന്ന വില്യാപ്പള്ളി

സ്വദേശിയായ അബ്ബാസ്.സി.പിയുടെ പേഴ്സാണ് നഷ്ടപ്പെട്ടത്.മാഹി റെയിൽവേ സ്റ്റേഷൻ ഓട്ടോ സ്റ്റാൻഡിലെ പത്മതീർത്ഥം ഓട്ടോറിക്ഷ  ഡ്രൈവർ

രജീഷിനാണ് പേഴ്സ് കളഞ്ഞ് കിട്ടിയത്. പേഴ്സിൽ നിന്നും ലഭിച്ച ഫോൺ നമ്പർ പ്രകാരം ഉടമയെ വിളിച്ചു വരുത്തി പേഴ്സ് ഏൽപ്പിക്കുകയായിരുന്നു എ ടി എം കാർഡ്, ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളും പണവുമടങ്ങിയതായിരുന്നു  പേഴ്സ്. അബ്ബാസും ഭാര്യയും കേക്കും മറ്റു മധുരപലഹാരങ്ങളും രജീഷിന് സ്നേഹ സമ്മാനമായി നൽകിയാണ്

മടങ്ങിയത്. റെയിൽവേ സ്റ്റേഷൻ ഓട്ടോറിക്ഷ സ്റ്റാൻഡിന് മാതൃകയായ രജീഷിനെ മറ്റു ഓട്ടോ ഡ്രൈവർമാർ അഭിനന്ദിച്ചു

Post a Comment

Previous Post Next Post