o മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Latest News


 

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 *മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു* 



പാനൂർ:


പാനൂർ നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി, വയോജന സഹായ ഉപകരണ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

വലിയാണ്ടി പീടിക മദ്രസ്സയിൽ വച്ചു നടന്ന ക്യാമ്പ് പാനൂർ നഗരസഭ ചെയർമാൻ കെ. പി. ഹാഷിം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റുക്‌സാന ഇഖ്ബാൽ അധ്യക്ഷയായ ചടങ്ങിന് ഐ സി ഡി എസ് സൂപ്പർവൈസർ രമ കെ. എൽ. സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈസ തിരുവമ്പാടി, മുൻ നഗരസഭ ചെയർമാൻ വി. നാസർമാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ കൗൺസിലർമാരായ ആവോലം ബഷീർ, പി. കെ. ഷീബ, ഷൈന മോഹൻദാസ്,  സൂപ്പർവൈസർ സിന്ധു, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ആതിര,അങ്കണവാടി വർക്കർമാർ എന്നിവർ പങ്കെടുത്തു. സൂപ്പർവൈസർ രതി നന്ദി പറഞ്ഞു.

ഡോ : ഷീല (PMR, govt. ഹോസ്പിറ്റൽ, തലശ്ശേരി ) 

ഡോ : തസ്‌നീം ( ENT, govt. ഹോസ്പിറ്റൽ തലശ്ശേരി ), ഓഡിയോളജിസ്റ്, ടെക്‌നിഷ്യൻ ( കെൽട്രോൺ ), വിഗലാംഗ കോർപറേഷൻ അംഗങ്ങൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post