o പുത്തൻ മഠം ശാസ്തപ്പൻ ക്ഷേത്രത്തിൽ തിറയുത്സവം 17 ന് തുടങ്ങും
Latest News


 

പുത്തൻ മഠം ശാസ്തപ്പൻ ക്ഷേത്രത്തിൽ തിറയുത്സവം 17 ന് തുടങ്ങും

 പുത്തൻ മഠം ശാസ്തപ്പൻ ക്ഷേത്രത്തിൽ തിറയുത്സവം 17 ന് തുടങ്ങും



കോപ്പാലം: പുത്തൻ മഠം ശാസ്തപ്പൻ - ഭഗവതി ക്ഷേത്രത്തിലെ  തിറയുത്സവം 17, 18, 19 തീയ്യതികളിൽ നടക്കും - 17 ന് രാവിലെ ഗണപതി ഹോമം, വൈകിട്ട് 6ന്  കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ.രാത്രി 9 ന് കൊടിയേറ്റം.18 ന് ചൊവ്വാഴ്ച്ച വൈകിട്ട് 6ന് ശാസ്തപ്പൻ വെള്ളാട്ടം.തുടർന്ന് 7.30 ന് പുത്തൻ മഠം വൈത്തൂർ കാലിയാർ  ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയോടു കൂടി ഭഗവതിയുടെ തിരുവായുധം എഴുന്നള്ളിക്കൽ - രാത്രി 8 മുതൽ വിവിധ തിറകളുടെ വെള്ളാട്ടങ്ങൾ .19 ന് ബുധനാഴ്ച്ച പുലർച്ചെ 3 ന് ഗുളികൻ തിറ, രാവിലെ 9  മുതൽ ശാസ്തപ്പൻ, കാരണവർ തിറകൾ.11 ന് ഉച്ചിട്ട ഭഗവതിയുടെ തിരുമുടിവെപ്പ്, തുടർന്ന് ഉച്ചിട്ട ഭഗവതിയുടെ അഗ്നിപ്രവേശം.12.30 ന് അന്നദാനം .വൈകിട്ട് 5ന് ക്ഷേത്രം ആറാട്ടക്കൽ കർമ്മത്തിന് ശേഷം കൊടിയിറങ്ങും

Post a Comment

Previous Post Next Post