*സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനവും വനിതാ ശിങ്കാരി മേളം അരങ്ങേറ്റവും നടത്തി*
ന്യൂ മാഹി ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. പെരിങ്ങാടി എം. മുകുന്ദൻ പാർക്കിൽ വെച്ച് നടന്ന പരിപാടി തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ കെ. ഹംന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മാണിക്കോത്ത് മഗേഷ്, എം.കെ. ലത, കെ.എസ്. ഷർമിള, വാർഡ് മെമ്പർ ടി.എച്ച്. അസ്ലം, സെക്രട്ടറി കെ.എ. ലസിത, കണ്ണൂർ ജില്ല മിഷൻ എഡിഎംസി പി.ഒ. ദീപ, പിണറായി പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ എം.പി. ദിൽന, തലശ്ശേരി മുനിസിപ്പാലിറ്റി സിഡിഎസ് ചെയർപേഴ്സൺ വി. സനില,കണ്ണൂർ ജില്ല മിഷൻ ഡിപിഎം ആർ. ആര്യ, ന്യൂ മാഹി കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കെ.പി. ലീല, ഐസിഡിഎസ് സൂപ്പർവൈസർ കെ. സിന്ധു എന്നിവർ സംബന്ധിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ വനിതകളുടെ ശിങ്കാരി മേളം ടീമിൻ്റെ പരിശീലകൻ കൃഷ്ണൻ ചെറുകുന്നിനെ ചടങ്ങിൽ വെച്ച് ആദരിച്ചു. തുടർന്ന് ശിങ്കാരി മേളം ടീമിൻ്റെ അരങ്ങേറ്റം നടത്തി.

Post a Comment