o പുതുച്ചേരി ആരോഗ്യ' വകുപ്പ് സെക്രട്ടറി സന്ദർശനം നടത്തി
Latest News


 

പുതുച്ചേരി ആരോഗ്യ' വകുപ്പ് സെക്രട്ടറി സന്ദർശനം നടത്തി

 പുതുച്ചേരി ആരോഗ്യ' വകുപ്പ് സെക്രട്ടറി സന്ദർശനം നടത്തി



പുതുച്ചേരി ആരോഗ്യ' വകുപ്പ് സെക്രട്ടറി ജയന്ത് കുമാർ റായ് .ഐ.എ.സ്. മാഹി ഗവ :ജനറൽ ആശുപത്രി, പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ, പന്തക്കൽ പ്രൈമറി ഹെൽത്ത് സെൻ്റർ എന്നിവിടങ്ങളിൽ സൗർശനം നടത്തി.മാഹി ട്രോമാ കെയർ നിർമ്മാണത്തിനാവശ്യമായ സാമ്പത്തിക അനുമതി ഉടൻ എന്നും പള്ളൂർ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയാനുള്ള 23 കോടി രൂപയുടെ ഭരണാനുമതി ഒരു മാസത്തിനുള്ളിൽ ലഭ്യമാക്കുമെന്നും സെക്രട്ടറി പറഞ്ഞു. ഫാർമസിസ്റ്റ്, നഴ്സിങ്ങ് ഓഫീസർ തുടങ്ങിയ ഒഴിവുകൾ നികത്താനുള്ള നടപടികൾ കൈക്കൊള്ളുമെന്നും സെക്രട്ടറി പറഞ്ഞു. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ്, അസിസ്റ്റൻ്റ് ഡയറക്ടർ ഡോ.സൈബുന്നീസ ബീഗം, പി.പി.രാജേഷ് എന്നിവർ സെക്രട്ടറിയെ അനുഗമിച്ചു.

Post a Comment

Previous Post Next Post