* *മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ അഭിലാഷ് FC കുപ്പോത്ത് സെമിയിൽ*
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പതിനഞ്ചാമത് മത്സരമായ അവസാന ക്വാർട്ടർ ഫൈനലിൽ അഭിലാഷ് FC കുപ്പോത്ത്( 2- 1 ) ന് മെഡിഗാർഡ് അരീക്കോടിനെ പരാജയപ്പെടുത്തി സെമിയിലേക്ക് കടന്നു.
സെമിയിൽ മെഡിഗാർഡ് അരീക്കോട് യുനൈറ്റഡ് FC നെല്ലിക്കുത്തുമായി മത്സരിക്കും.
തലശ്ശേരി നഗരസഭാ ചെയർ പേർസൺ ജമുനാറാണി ടീച്ചർ വിശിഷ്ടത്ഥിയായി താരങ്ങളെ പരിചയപ്പെട്ടു.
ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ, മാഹി സ്പോർട്സ് ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ, റിസപ്ഷൻ കമ്മറ്റി ചെയർമാൻ ഉഷസ്സ് അജയകുമാർ, ടൂർണ്ണമെൻ്റ് സ്പെഷൽ അനൗൺസർ വിജേഷ് പുത്തലം എന്നിവർ അനുഗമിച്ചു
*നാളെത്തെ മത്സരം*
ആദ്യ സെമി ഫൈനൽ
(24 Feb)
സൂപ്പർ സ്റ്റുഡിയോ മലപ്പുറം
VS
തയ്യിൽ വാരിയേർസ് മാഹി സ്പോൺസർ ചെയ്യുന്ന ഉഷ FC .

Post a Comment