പ്രചരണ ജാഥ സമാപിച്ചു
ന്യൂമാഹി : കേന്ദ്ര അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ, കേന്ദ്ര ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെ, സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന യു ജി സി ചട്ട ഭേദഗതിക്കെതിരെ
ഫിബ്രവരി 25 ന് നടക്കുന്ന കണ്ണൂർ ഹെഡ് പോസ്റ്റാഫീസ് ഉപരോധത്തിൻ്റെ പ്രചരണാർത്ഥം സി പി ഐ എം തലശ്ശേരി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാൽനട പ്രചരണ ജാഥ ന്യൂമാഹി ടൗണിൽ സമാപിച്ചു. പൊതുയോഗത്തിൽ എസ് കെ വിജയൻ അധ്യക്ഷത വഹിച്ചു .ജാഥ ലീഡർ എം സുരേന്ദ്രൻ, ജാഥ മാനേജർ സി കെ രമേശൻ, അനൂപ് കക്കോടി, വി എം സുകുമാരൻ, എ രമേശ് ബാബു, കെ ജയപ്രകാശൻ എന്നിവർ സംസാരിച്ചു

Post a Comment