o പ്രൈമറി സ്കൂളുകളിൽ കായിക പരിശീലനം നിർബന്ധമാക്കണം* -മസ്ഹർ മൊയ്തു-
Latest News


 

പ്രൈമറി സ്കൂളുകളിൽ കായിക പരിശീലനം നിർബന്ധമാക്കണം* -മസ്ഹർ മൊയ്തു-

 *പ്രൈമറി സ്കൂളുകളിൽ  കായിക പരിശീലനം നിർബന്ധമാക്കണം*
-മസ്ഹർ മൊയ്തു-



തലശ്ശേരി: കുട്ടിക്കാലം മുതൽ കായിക വിനോദങ്ങളിൽ എർപ്പെടുന്നതും കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതും കുട്ടികളിലെ കായിക അഭിരുചി മനസിലാക്കാനും അതിലൂടെ ഭാവിയിലെ കായിക പ്രതിഭകളെ വളർത്തിയെടുക്കാനും സാധിക്കുമെന്നും, കൂടാതെ അതിലൂടെ കുട്ടികളിലെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുമെന്നും അതിനാൽ പ്രൈമറി തലം മുതൽ കായിക വിദ്യാഭ്യാസം നിർബന്ധമാക്കണം എന്നും ഇന്ത്യൻ ക്രിക്കറ്റ് എ ടീം ഫീൽഡിങ് പരിശീലകൻ മസ്ഹർ മൊയ്തു അഭിപ്രായപ്പെട്ടു. 


പള്ളൂർ നോർത്ത് ഗവണ്മെന്റ് എൽ.പി. സ്കൂളിലെ വാർഷിക കായിക മേള 'നോർത്ത് ഒളിമ്പിക്സ്' തലശ്ശേരി വി. ആർ കൃഷ്ണയ്യർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ

 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവൂ എന്ന വിവേകാനന്ദ സന്ദേശവും അദ്ദേഹം കുട്ടികളോട് എടുത്തു പറഞ്ഞു.

കായിക താരങ്ങൾ അണിനിരന്ന മാർച്ചു പാസ്റ്റിൽ അഭിവാദ്യം സ്വീകരിച്ച ശേഷം

സ്കൂൾ ലീഡർ ദുൽകിഫിൽ ബിൻ ഷെജീറിനൊപ്പം മസ്ഹർ മൊയ്തു കായിക ദീപം തെളിയിച്ചു.



പ്രധാനാധ്യാധിപിക റീന ചാത്തമ്പള്ളി അധ്യക്ഷത വഹിച്ചു.


റിട്ടയേർഡ് ഹെഡ് മാസ്റ്ററും സിനിമ പിന്നണി ഗായകനുമായ എം മുസ്തഫ മാസ്റ്റർ ആശംസകൾ നേർന്നു.


ഏകദിന പഠന യാത്രയിൽ തലശ്ശേരി സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്ക് കണ്ട കുട്ടികൾ തങ്ങൾക്ക് ഇവിടെ ഓടാൻ അവസരം കിട്ടുമോ എന്ന് ആഗ്രഹം പറഞ്ഞത് നടപ്പിലാക്കാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് കായികാധ്യാപകനും  സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ടുമായ സി. സജീന്ദ്രൻ ചടങ്ങിനു സ്വാഗതം പറഞ്ഞു.


 പി. ടി മുഹസീന  കൃതജ്ഞത പ്രകടിപ്പിച്ചു. 


നോർത്ത് ഒളിമ്പിക്സ് -കായികളേയിൽ പ്രീ പ്രൈമറി  വിഭാഗത്തിൽ ആദം അദാൻ , റിതിമ പി എന്നിവരും സബ് ജൂനിയർ എൽ.പി വിഭാഗത്തിൽ മുഹമ്മദ്‌ ലാമിഹ്, സെയവാ ജാബിദ് എന്നിവരും  ജൂനിയർ എൽ പി വിഭാഗത്തിൽ കാർത്തിക് ദേവ്, നർവ സുജീഷ് എന്നിവരും സീനിയർ എൽ പി വിഭാഗത്തിൽ മുഹമ്മദ്‌ നുഹ്മാൻ, ഗീതി കൃഷ്ണ എന്നിവരും  വ്യക്തിഗത ചാമ്പ്യന്മാരായി. 


നൂറ്റിപ്പതിനഞ്ച് പോയിന്റ് നേടി 

*റെഡ് ടൈഗേർസ്* ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി.


 ആർ. രൂപ, മദർ പി ടി എ പ്രസിഡന്റ്‌ തഫ്സീറ, പി ടി എ . വൈസ് പ്രസിഡന്റ്‌ പ്രകാശ് കാണി, പി ടി എ എക്സിക്യൂട്ടീവ് ഭാരവാഹികൾ എന്നിവർ കായിക മേളയ്ക്കു  നേതൃത്വം നല്കി..

Post a Comment

Previous Post Next Post