*വിമാനയാത്രയിൽ ആർത്തുല്ലസിച്ച് അഴിയൂരിലെ തൊഴിലുറപ്പ് പ്രവർത്തകർ*
അഴിയൂർ: വിമാനയാത്രയിൽ ആർത്തുല്ലസിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡിലെ തൊഴിലുറപ്പ് പ്രവർത്തകർ. വാർഡ് മെമ്പർ സാലിം പുനത്തിലിൻ്റെ നേതൃത്വത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര സംഘടിപ്പിച്ചത്. വിമാനയാത്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. യാത്ര സംഘം ലുലുമാൾ, കൊച്ചിൻ മെട്രോ, വാട്ടർമെട്രോ, മറൈൻ ഡ്രൈവ് എന്നിവയും സന്ദർശിച്ചു. വാർഡ് മെമ്പർ സാലിം പുനത്തിൽ, തൊഴിലുറപ്പ് മേറ്റുമാരായ ശുഭധനേഷ്, സരിത സുരേഷ്, വിപിഷനാലകത്ത്, ആശ വർക്കർ ബേബി പിവി എന്നിവർ നേതൃത്വം നൽകി.

Post a Comment