o ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കണം* *കരുണ അസോസിയേഷൻ മാഹി മുഖ്യമന്ത്രിക്ക് നിവേദനം നല്കി*
Latest News


 

ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കണം* *കരുണ അസോസിയേഷൻ മാഹി മുഖ്യമന്ത്രിക്ക് നിവേദനം നല്കി*

 *ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കണം* 
 *കരുണ അസോസിയേഷൻ മാഹി മുഖ്യമന്ത്രിക്ക് നിവേദനം നല്കി*



മാഹി:   മാഹിയിൽ അസിസ്റ്റന്റ് വെൽഫെയർ ഓഫിസറെ നിയമിക്കുക,മുൻകാലങ്ങളിൽ ഭിന്നശേഷിക്കാർക്ക് അനുവദിച്ചിരുന്ന സ്വയം തൊഴിൽ വായ്‌പ പുനരാരംഭിക്കുക  സ്വയം തൊഴിൽ വായ്‌പ പലിശരഹിതമായി അനുവദിച്ചു തരിക,

മാഹിയിലെ  ഭിന്നശേഷിക്കാരായവരിൽ അർഹരായ മുഴുവൻ പേർക്കും പെൻഷന് അനുവദിക്കുക,

 മാഹി സിവിൽസ്റ്റേഷനിലെ വര്ഷങ്ങളായി മുടങ്ങിക്കിടന്ന ലിഫ്റ്റിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കുക, അല്ലെങ്കിൽ ഭിന്നശേഷിക്കാരുടെ സൗകര്യാർത്ഥം വെൽഫെയർ ഓഫീസ് താഴത്തെ നിലയിലേക്ക് മാറ്റി സ്ഥാപിക്കുക,

ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനം നിലവിൽ 65% വൈകല്യ മുള്ളവർക്ക് മാത്രമേ അനുവദിച്ചു തന്നിട്ടുള്ളൂ. അത് മാറ്റി 40% മുതലുള്ള ആവശ്യമുള്ള എല്ലവർക്കും മുച്ചക്രവാഹനം അനുവദിച്ചു തരിക, കൂടാതെ മുച്ചക്ര വാഹനം ഓടിക്കുവാനുള്ള ലൈസൻസിന് അപേക്ഷിച്ചാൽ അത് തടസ്സം കൂടാതെ ' ലഭിക്കുവാനുള്ള നടപടി സ്വീകരിക്കുക.

ഭിന്നശേഷിക്കാർക്ക് നിലവിൽ ട്രെയിൻ സൗജന്യ യാത്ര പാസ്സ് അനുവദിക്കുന്നത് 100% കണ്ണ് കാണാത്തവർക്ക് മാത്രമാണ്. മറ്റുള്ള ഓർത്തോ മെന്റൽ ഭിന്നശേഷിക്കാർക്ക് 40% വൈകല്യമുള്ളവർ ക്കുമാണ് . ആയത് 40% കണ്ണിനു വൈകല്യമുള്ളവർക്കും ട്രെയിൻ സൗജന്യ യാത്ര പാസ്സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മാഹി കരുണ അസോസിയേഷൻ പുതുച്ചേരി മുഖ്യമന്ത്രി, പുതുച്ചേരി വെൽഫെയർ അസോസിയേഷൻ ഡയറക്ടർ, പുതുച്ചേരി നിയമസഭ സ്പീക്കർ, മാഹി എം എൽ എ  എന്നിവർക്ക്  നിവേദനം നല്കി

കരുണ അസോസിയേഷൻ പ്രസിഡണ്ട് സുരേഷ് ബാബു, സിക്രട്ടറിമാരായ ശിവൻ തിരുവങ്ങാട്, സജീർ ,  ട്രഷറർ ഷാജഹാൻ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു

Post a Comment

Previous Post Next Post