*രാജീവ് ഗാന്ധി ആയുർവേദ കോളേജ്: ബി.എ.എം.എസ് സെൽഫ് ഫിനാൻസിംഗ് ക്വാട്ടയിൽ 26 വരെ അപേക്ഷിക്കാം*
പുതുച്ചേരി സർക്കാർ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എ.എം.എസ് സെൽഫ് ഫിനാൻസിംഗ് ക്വാട്ടയിൽ അഡ്മിഷന് 26 വരെ ഓൺലൈനായി അപേക്ഷിക്കാം. 16 ഓളം ഒഴിവുള്ള സീറ്റുകളിലേക്ക് നീറ്റ് യോഗ്യതനേടിയ ഏത് സംസ്ഥാനത്തെയും വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി 26 ന് വൈകുന്നേരം 5 മണി വരെ www.centacpuducherry.in
എന്ന വെബ്സൈറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് 9447687058/ 04902337341 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Post a Comment