o മയ്യഴി എന്നും കായിക മേഖലയെ പ്രോത്സാഹിപ്പിച്ച ദേശം: കേരള നിയമസഭാ സ്പീക്കർ*
Latest News


 

മയ്യഴി എന്നും കായിക മേഖലയെ പ്രോത്സാഹിപ്പിച്ച ദേശം: കേരള നിയമസഭാ സ്പീക്കർ*

 *മയ്യഴി എന്നും കായിക മേഖലയെ പ്രോത്സാഹിപ്പിച്ച ദേശം: കേരള നിയമസഭാ സ്പീക്കർ*



കേന്ദ്ര ഭരണ പ്രദേശവും ധാരാളം പരിമിതികളും ഉണ്ടെങ്കിലും മയ്യഴി എന്നും ഫുട്ബാൾ പോലുള്ള കായിക വിനോദങ്ങളെ കലവറയില്ലാതെ പ്രോത്സാഹിപ്പിച്ച ദേശമാണെന്നന്നും അതിൻ്റെ ഉത്തമ ഉദാഹരണമാണ് മാഹി സ്പോർട്സ് ക്ലബ്ബ് അതിൻ്റെ നാൽപ്പത്തി ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റ് വിജയകരമായി നടത്തുന്നതെന്നും കേരളാ നിയമസഭാ സ്പീക്കർ അഡ്വ..എ.എം.ഷംസീർ മൂന്നാമത് ക്വാർട്ടർ ഫൈനലിൻ്റെ വിശിഷ്ടാതിഥിയായി അഭിപ്രായപ്പെട്ടു.


ടീം അംഗങ്ങളെ പരിചയപ്പെട്ട മാഹി ടൂർണ്ണമെൻറിൻ്റെ മുഖ്യ രക്ഷാധികാരി കൂടിയായ സ്പീക്കർ മൈതാനത്തു നടന്ന, കഴിഞ്ഞ ദിവസം അന്തരിച്ച ക്ലബ്ബ് പ്രവർത്തകൻ അൻസാരിയുടെ അനുസ്മരണത്തിലും പങ്കു കൊണ്ടു.


ടൂർണ്ണമെൻറ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ, കൺവീനർ കെ.സി. നിഖിലേഷ് മാഹി സ്പോർട്സ് ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post