o മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം സെമിയിൽ
Latest News


 

മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം സെമിയിൽ

 * *മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം സെമിയിൽ* 



മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പതിമൂന്നാമത് മത്സരമായ മൂന്നാമത് ക്വാർട്ടർ ഫൈനലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ( 5 - 4) ന്   ടൗൺ സ്പോർട്സ് ക്ലബ്ബ് വളപട്ടണത്തെ പരാജയപ്പെടുത്തി സെമിയിലേക്ക് കടന്നു.

സെമിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം തയ്യിൽ വാരിയേർസ് മാഹി സ്പോൺസർ ചെയ്യുന്ന ഉഷ FCയുമായി മത്സരിക്കും.

ഇന്നത്തെ വിശിഷ്ടാതിഥി കേരളാ നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീറാണ് .

അവരെ മൈതാനത്ത് അനുഗമിച്ചത് ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ, ടൂർണ്ണമെൻ്റ് കമ്മറ്റി കോർഡിനേറ്റർ കെ.സി. നികിലേഷ്, മാഹി സ്പോർട്സ് ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ എന്നിവരാണ്. 

കഴിഞ്ഞ ദിവസം വിദേശത്തു മരണപ്പെട്ട മയ്യഴി മഞ്ചക്കൽ ദേശത്ത് ഫ്രാങ്ക്‌ളിയിൽ താമസിക്കുന്ന പോത്തിലോട്ട് ആശാരിന്റവിട അൻസാരി 

 മുൻ കാലങ്ങളിൽ മാഹി സ്പോർട്സ് ക്ലബ്ബിൻ്റെ സജീവ അംഗവും മികച്ച ഫുട്ബാൾ സംഘാടകനും  ക്ലബ്ബിൻ്റെ തന്നെ ഗോളിയും ആയിരുന്നു. 


  അൻസാരിയുടെ ആകസ്മിക നിര്യാണത്തിൽ മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയും നാൽപ്പത്തൊന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റ് കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തി.



 *നാളെ ഗ്രൗണ്ടിൽ മത്സരം ഉണ്ടായിരിക്കില്ല 


 *ശനിയാഴ്ചത്തെ മത്സരം* (22 Feb)


സബാൻ കോട്ടക്കൽ.

Vs

മെഡിഗാർഡ് അരീക്കോട് .

Post a Comment

Previous Post Next Post