o സോക്കർ ഷൊർണ്ണൂർ വിജയിച്ചു*
Latest News


 

സോക്കർ ഷൊർണ്ണൂർ വിജയിച്ചു*

 * *സോക്കർ ഷൊർണ്ണൂർ വിജയിച്ചു* 




മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ മൂന്നാമത് മത്സരത്തിൽ സോക്കർ ഷൊർണ്ണൂരും  KMGFC മാവൂരും ഇരു ഗോളുകൾ അടിച്ച് മുഴുവൻ സമയത്ത് തുല്യത പാലിച്ചു .തുടർന്നു നടന്ന പെനാൽട്ടി ഷൂട്ടൗട്ടിൽ KMGFC മാവൂരിനെ ,സോക്കർ ഷൊർണ്ണൂർ പരാജയപ്പെടുത്തി.


ഇന്നത്തെ വിശിഷ്ടാതിഥികൾ മുൻ മാഹി സ്പോർട്സ് ക്ലബ്ബ് ഫുട്ബാൾ കളിക്കാരനായ പ്രഭ കുമാർ മങ്ങാട്ടും ആയുർവേദ മെഡിക്കൽ കോളേജ് പ്രൊഫസർ .ജയിംസ് ചാക്കോയും ആയിരുന്നു.

അവരെ അനുഗമിച്ചത് ടൂർണ്ണമെൻ്റ് കമ്മറ്റി അംഗങ്ങളായ കോട്ടായി ശ്രീകുമാറും ,OK റസാഖും .


 *നാളെത്തെ മത്സരം*

ശാസ്താ FC തൃശൂർ

Vs

യുനൈറ്റഡ് FC നെല്ലിക്കുത്ത്'

Post a Comment

Previous Post Next Post