കീഴന്തൂർ ഭഗവതി ക്ഷേത്രോത്സവം 14 ന് തുടങ്ങും
മാഹി. പ്രസിദ്ധമായ ചാലക്കര ശ്രീ കീഴന്തൂർ തിറ മഹോത്സവം ഫിബ്രവരി 14, 15 തിയ്യതികളിൽ നടക്കും.
14 ന് രാവിലെ 11 ന് വെറ്റില കൈനിട്ടം, തുടർന്ന് കാവുണർത്തൽ .വൈകിട്ട് താലപ്പൊലി വരവ്. വെള്ളാട്ടങ്ങൾ 15 ന് കാലത്ത് മുതൽ ഗുളികൻ, ഘണ്ടാകർണ്ണൻ, ശാസ്തപ്പൻ,, കാരണവർ, നാഗഭഗവതി, വസൂരിമാല തെയ്യങ്ങൾ കെട്ടിയാടും.
തുടർന്ന് ഗുരുതി. പ്രസാദ ഊട്ടും ഉണ്ടായിരിക്കും

Post a Comment