മാഹി ആരോഗ്യ വകുപ്പിൽ
ബയോമെട്രിക് അറ്റൻഡൻസ് [പഞ്ചിംഗ് ]
സംവിധാനം ഉപയോഗിച്ച് ഹാജർ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്നു
പുതുച്ചേരി:സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും 10/02/2025 മുതൽ ബയോമെട്രിക് അറ്റൻഡൻസ് മാത്രം ഉപയോഗിക്കാൻ തീരുമാനിച്ചു.
പുതുച്ചേരി ആരോഗ്യ വകുപ്പ് സിക്രട്ടറിയാണ് ഓഫീസുകളിൽ സ്ഥാപിച്ചിട്ടുള്ള ബയോമെട്രിക് സംവിധാനം നിയന്ത്രിക്കുന്നത്.ഇതിൻറെ ഉത്തരവ് പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ചു.
മാഹിയിൽ പല ഉദ്യോഗസ്ഥരും, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടറടക്കം സമയനിഷ്ഠ പാലിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്.
Post a Comment