o വി.ആർ. സുധീഷിൻ്റെ എഴുത്തു ജീവിതം അമ്പതാം വാർഷികം
Latest News


 

വി.ആർ. സുധീഷിൻ്റെ എഴുത്തു ജീവിതം അമ്പതാം വാർഷികം



വി.ആർ. സുധീഷിൻ്റെ എഴുത്തു ജീവിതം അമ്പതാം വാർഷികം




ന്യൂമാഹി: സഹൃദയ സാംസ്കാരിക വേദി ന്യൂമാഹി, വി.ആർ.സുധീഷിൻ്റെ എഴുത്ത് ജീവിതം 50-ാം വാർഷികം ആഘോഷിക്കുന്നു.

27 ന് ഒരു ദിവസത്തെ വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ന്യൂമാഹി പെരിങ്ങാടി എം.മുകുന്ദൻ പാർക്കിൽ 4.30 ന് നടക്കുന്ന അമ്പതാം വാർഷികാഘോഷസമ്മേളനം മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. വി.ആർ. സുധീഷിന് ആദരം സമർപ്പിക്കും. എഴുത്തുകാരൻ പി. കൃഷ്ണപ്രസാദിൻ്റെ ഹൂറി ചെറുകഥാ സമാഹരത്തിൻ്റെ പ്രകാശനവും നടക്കും.

രാവിലെ ഒമ്പതിന് പ്രമുഖ ചിത്രകാരൻ ശ്രീനി പാലേരിയുടെ മൂന്ന് ദിവസത്തെ ചിത്രപ്രദർശനം ന്യൂമാഹി മലയാളകലാഗ്രാമത്തിലെ എം.വി.ദേവൻ ആർട് ഗാലറിയിൽ തുടങ്ങും. വി.ആർ. സുധീഷിൻ്റെ വിവിധ രചനകളിൽ നിന്നും തെരഞ്ഞെടുത്ത 50 കഥാസന്ദർഭങ്ങൾ ശ്രീനി പാലേരി ചിത്രാവിഷ്കാരം നടത്തിയത് പ്രദർശിപ്പിക്കും.

രാവിലെ 10ന് എം. മുകുന്ദൻ പാർക്കിൽ പുതിയ എഴുത്തുകാർക്കായി നടത്തുന്ന ചെറുകഥാ ശില്പശാല തുടങ്ങും. 

സംഘാടക സമിതി യോഗത്തിൽ ചെയർമാൻ അസീസ് മാഹി അധ്യക്ഷത വഹിച്ചു.


സംഘാടക സമിതി ഭാരവാഹികൾ:

അസീസ് മാഹി (ചെയർ), ഫൈസൽ ബിണ്ടി, വി.മനോജ്, സോമൻ മാഹി, എം.ശ്രീജയൻ, കെ.ശ്യാം സുന്ദർ (വൈ. ചെയ), സി.വി.രാജൻ പെരിങ്ങാടി (ജന. കൺ), എം.എ. കൃഷ്ണൻ, സി.കെ. രാജലക്ഷ്മി, ഒ.വി. സുബാഷ്, എം.സി. ജീവാനന്ദൻ, പി.കെ. സതീഷ് കുമാർ (കൺ), പി.കെ.വി. സാലിഹ് (കോർഡി), വിനയൻ പുത്തലം, എൻ.കെ. സജീഷ്, എൻ.വി. അജയകുമാർ, സോമൻ ആനന്ദ്, കെ.വി. ദിവിത (ജോ. കോർഡി), ഷാജി കൊള്ളുമ്മൽ (ഖജ), ഉത്തമരാജ് മാഹി (ക്യാമ്പ് ഡയറക്ടർ) കൂടാതെ വിവിധ സബ് കമ്മിറ്റികളും തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post