o ദേശീയപാത അധികൃതരുമായി ചർച്ച നടത്തി ബി ജെ പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് CR പ്രഫുൽ കൃഷ്ണൻ
Latest News


 

ദേശീയപാത അധികൃതരുമായി ചർച്ച നടത്തി ബി ജെ പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് CR പ്രഫുൽ കൃഷ്ണൻ

 *ദേശീയപാത അധികൃതരുമായി ചർച്ച നടത്തി ബി ജെ പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് CR പ്രഫുൽ കൃഷ്ണൻ*



അഴിയൂർ- വെങ്ങളം ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അധികൃതരുമായി കോഴിക്കോട് ചർച്ച നടത്തി. അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ദേശീയപാത നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. വലിയ ഗതാഗത കുരുക്കാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ മേഖലകളിലൂടെ യാത്ര ചെയ്യുന്ന ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ദേശീയപാത അധികൃതരുമായി സംസാരിച്ചു. അവരുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടു. കരാർ കമ്പനിയുടെ ഭാഗത്തു നിന്നും മെല്ലെപ്പോക്ക് നയമാണ് ദേശീയപാത നിർമ്മാണത്തിൽ ഉണ്ടായിരിക്കുന്നത്. കരാർ കമ്പനിയുടെ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു. സമയബന്ധിതമായി ദേശീയപാത നിർമ്മാണം പൂർത്തിയാക്കുമെന്നും വടകര പുതിയ സ്റ്റാൻഡ് പരിസരത്തും കൊയിലാണ്ടിയിലും പയ്യോളിയിലും ഉണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടുമെന്നും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഉറപ്പു നൽകി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ പി രഘുനാഥ്, സംസ്ഥാന വക്താവ് വി പി ശ്രീപത്മനാഭൻ, അനൂപ് മാസ്റ്റർ എന്നിവരും കൂടെ ഉണ്ടായിരുന്നു

Post a Comment

Previous Post Next Post