ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കി.
മാഹിയിൽ നടന്ന റീജണൽ കിഡ്സ് അത്‌ലറ്റിക് മീറ്റിൽ
60 പോയിൻ്റുകളുടെ ചരിത്ര നേട്ടത്തോടെ
മാഹി പാറക്കൽ ഗവ. എൽ.പി.സ്കൂൾ ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കി.
തൊട്ടടുത്ത വിദ്യാലയത്തേക്കാൾ ഇരട്ടി പോയൻ്റുകളാണ് പാറക്കലിലെ കായികപ്രതിഭകൾ കൊയ്തത്.
വ്യക്തിഗത ചാംപ്യൻഷിപ്പുകളും 3, 4 ക്ലാസ് വിഭാഗം ചാംപ്യൻഷിപ്പും നേടിയ കുട്ടികൾ വിജയത്തിന് മാറ്റു കൂട്ടി.
ഇന്നു വൈകുന്നേരം നടന്ന
വിജയാഹ്ലാദ റാലി മാഹി സമഗ്രശിക്ഷ മുൻ എഡി പി സി , പി.സി. ദിവാനന്ദൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.
പ്രഥമാധ്യാപകൻ ബാലപ്രദീപ്, കായികാധ്യാപകൻ വിനോദ് വളപ്പിൽ ' പി.മേഘ്ന , അണിമ, ജീഷ്മ., ജയദേവ് വളവിൽ , റഷീന വി.സി. ,അജയൻ, ജൈത്ര, അലീന തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment