o പുതിയ കാലത്തിൻ്റെ വെല്ലുവിളികൾ നേരിടാൻ രക്ഷിതാക്കൾ സജ്ജരാകണം!* --കെ.വി.മുരളീധരൻ
Latest News


 

പുതിയ കാലത്തിൻ്റെ വെല്ലുവിളികൾ നേരിടാൻ രക്ഷിതാക്കൾ സജ്ജരാകണം!* --കെ.വി.മുരളീധരൻ

 *പുതിയ കാലത്തിൻ്റെ വെല്ലുവിളികൾ നേരിടാൻ രക്ഷിതാക്കൾ സജ്ജരാകണം!*
--കെ.വി.മുരളീധരൻ



മാഹി: കാലം മുന്നോട്ടു വെക്കുന്ന പുതിയ വെല്ലുവിളികളും സമ്മർദ്ദങ്ങളും നേരിടാൻ രക്ഷിതാക്കൾ സജ്ജരാകേണ്ടതുണ്ടെന്ന് ചാലക്കര പി.എം ശ്രീ.സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി.മുരളീധരൻ പറഞ്ഞു.


പി..എം. ശ്രീ.വിദ്യാലയ ഫണ്ടുപയോഗപ്പെടുത്തി വിദ്യാലയത്തിലെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച 'പോസിറ്റീവ് പാരൻ്റിങ്ങ് ' എന്ന ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


യുവ സൈക്കോളജിസ്റ്റും കൗൺസലറുമായ പ്രമോദ് കുന്നാവ് (കണ്ണൂർ) സെമിനാർ നായിച്ചു.


അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുള്ള വീടായാലും വിദ്യാലയമായാലും അതു ഏറെ പവിത്രമാണെന്നും ഭക്ഷണവും ഭാഷയും പെരുമാറ്റവും വസ്ത്രധാരണവുമടക്കം എല്ലാം അവിടെ പരിശുദ്ധമാവണമെന്നും ഓർമ്മിപ്പിച്ചു കൊണ്ട് പ്രമോദ് കുന്നാവ് നയിച്ച ക്ലാസ്സ് രക്ഷിതാക്കൾക്ക് പുതിയ അനുഭവമായി.


അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് കെ.വി. സന്ദീവ് അധ്യക്ഷത വഹിച്ചു.


മുൻ പ്രധാനാധ്യാപകൻ എം. മുസ്തഫ മാസ്റ്റർ,ചിത്രകാരൻ കെ. സനിൽ കുമാർ എന്നിവർ സംസാരിച്ചു.


മുതിർന്ന അധ്യാപിക പി.ശിഖ സ്വാഗതവും ഇ.സുമ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post