*നോർത്ത് ഒളിമ്പിക്സ് മസ്ഹർ മൊയ്തു മുഖ്യാതിഥിയാവും!*
മാഹി: പള്ളൂർ നോർത്ത് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ
കായികമേള 'നോർത്ത് ഒളിമ്പിക്സ് 2025'
ഫെബ്രുവരി 14 നു വെള്ളിയാഴ്ച രാവിലെ 9.30 നു
തലശ്ശേരി ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും.
വാർഷിക കായികമേളയുടെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് എ. ടീം ഫീൽഡ് കോച്ച് മസ്ഹർ മൊയ്തു മുഖ്യാതിഥിയാവും.
മാഹി മേഖലയിലെ ഒരു സർക്കാർ സ്കൂളിൻ്റെ കായികമേള ആദ്യമായാണ്
സിന്തറ്റിക് ട്രാക്കുള്ള തലശ്ശേരി സ്റ്റേഡിയത്തിൽ നടക്കുന്നത്.
പള്ളൂർ 'നോർത്ത് ഒളിമ്പിക്സ്' കായികമേള കൊച്ചുകുട്ടികളുടെ വിദ്യാലയ ജീവതത്തിലെ വേറിട്ട ഒരു അനുഭവമായിരിക്കും.
വിദ്യാലയത്തിലെ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിലാണ് വ്യത്യസ്തമായ രീതിയിൽ
കായികമേള സംഘടിപ്പിക്കുന്നത്.

Post a Comment