ലോക ക്യാൻസർ ദിനത്തിൽ അബ്ദുൽ അസീസ് ഹാജിയെ ആദരിച്ചു
മാഹി : ലോക ക്യാൻസർ ദിവസമായ ഇന്ന് (ഫെബ്രുവരി 4 ന്) മാഹി എം എം സിയിൽ വെച്ച് നടന്ന ചടങ്ങിൽ രണ്ട് പതിറ്റാണ്ട് കാലം ക്യാൻസറിനെ മനോധൈര്യം കൊണ്ട് തോൽപ്പിക്കുകയും, മറ്റു ക്യാൻസർ രോഗികൾക്ക് സ്വാന്തനം നൽകുകയും ചെയ്ത ഈസ്റ്റ് പള്ളൂരിലെ ചുണ്ടേതറമ്മൽ അബ്ദുൽ അസീസ് ഹാജിയെ ആദരിച്ചു.
എം എം സി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ എം എം സി ചീഫ് മെഡിക്കൽ ഓഫീസർ ഡോ : ഉദയകുമാർ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.
ക്യാൻസർ എന്ന മഹാമാരിയെ മനോധൈര്യം കൊണ്ട് നേരിട്ട തന്റെ ജീവിതാനുഭവങ്ങൾ എം എം സിയിൽ പങ്കെടുത്ത സദസ്സുമായി അബ്ദുൽ അസീസ് ഹാജി പങ്ക് വെച്ചു.
എം. എം. സി ഓപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഡ്മിനിസ്ട്രെറ്റീവ് ഓഫീസർ സോമൻ പന്തക്കൽ അധ്യക്ഷത വഹിച്ചു.
CSO പ്രസിഡന്റ് കെ. ഹരീന്ദ്രൻ, അഡ്വക്കേറ്റ് സജിന, എം എം സി പ്രതിനിധി അനുരാജ് സി. കെ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മാഹി എം എം സി ക്യാമ്പ് കോ ഓർഡിനേറ്റർ അജീബ് ഡിക്രൂസ് നന്ദി പറഞ്ഞു.
Post a Comment