o പെരിങ്ങത്തൂർ പാലം പണി പൂർത്തീകരിച്ച് ഫെബ്രുവരി രണ്ടാംവാരം തുറന്നേക്കും
Latest News


 

പെരിങ്ങത്തൂർ പാലം പണി പൂർത്തീകരിച്ച് ഫെബ്രുവരി രണ്ടാംവാരം തുറന്നേക്കും

 

പെരിങ്ങത്തൂർ പാലം പണി പൂർത്തീകരിച്ച് ഫെബ്രുവരി രണ്ടാംവാരം തുറന്നേക്കും



കണ്ണൂർ, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പെരിങ്ങത്തൂർ പാലം പണി പൂർത്തീകരിച്ച് ഫെബ്രുവരി രണ്ടാംവാരം തുറക്കാൻ ധാരണയായി. ഡി.കെ.എച്ച്. കൺസ്ട്രക്ഷൻ കമ്പനി 25 ലക്ഷം രൂപയ്ക്കാണ് പാലത്തിൻ്റെ നവീകരണപ്രവൃത്തി ഏറ്റെടുത്തത്. അറ്റകുറ്റപ്പണിക്കായി ഈ പാലം അടച്ചതിനെത്തുടർന്ന് ഇതുവഴി ആശുപത്രികളിലേക്കും വിദ്യാലയങ്ങളിലേക്കും എയർപോർട്ടിലേക്കും, തലശ്ശേരി, നാദാപുരം ഭാഗങ്ങളിലേക്കും പോകുന്നവരുടെ ദുരിതം തുടരുകയാണ്.


കിലോമീറ്ററുകൾ ചുറ്റി കടവത്തൂർ, മുണ്ടത്തോട് പാറക്കടവ് വഴിയും കാഞ്ഞിരക്കടവ് വഴിയുമാണ് ഇപ്പോൾ അത്യാവശ്യയാത്രക്കാർ സഞ്ചരിക്കുന്നത്. പല ബസുകളും പാലംവരെ മാത്രമാണ് സർവീസ് നടത്തുന്നത്. ജനുവരി 20 മുതൽ ഒരുമാസത്തേക്കായിരുന്നു പാലം അടച്ചത്. 


 കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ചുവരുകയാണന്നും ഇനി മെക്കാർഡം ടാറിങ്ങ് കൂടി തീർക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ പണിപൂർത്തീകരിച്ച് ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കണമെന്ന എം.എൽ.എ.യുടെ നിർദേശത്തെത്തുടർന്ന് ഈമാസം രണ്ടാംവാരത്തിൽ പാലംപണി പൂർത്തീകരിച്ച് തുറന്നുകൊടുക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. നേരത്തേ ഫെബ്രുവരി 20-ന് മുൻപ് തുറക്കാനാണ് ലക്ഷ്യമിട്ടത് പെരിങ്ങത്തൂർ പാലത്തിന് പകരംസംവിധാനമാകേണ്ട കിടഞ്ഞി തുരുത്തിമുക്ക് പാലത്തിൻ്റെ പണി പൂർത്തിയാകാത്തതിന്റെയും, കല്ലാച്ചേരിക്കടവ് പാലം നിർമാണം ആരംഭിക്കാത്തതിന്റെയും പ്രയാസങ്ങൾ ഏറെയാണ്. പെരിങ്ങത്തൂർ പാലം തുറന്നുകിട്ടുന്നത് ജനങ്ങൾക്ക് വളരെ സഹായമാകും.

Post a Comment

Previous Post Next Post