o സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
Latest News


 

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

 സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി



തലശ്ശേരി മിഷൻ ഹോസ്പിറ്റൽ,  എസ് വൈ എസ്  സാന്ത്വനം ചാലക്കരയും ചേർന്ന് പൊതു ജനങ്ങൾക്കായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ചാലക്കര ഉസ്മാൻ സ്മാരക ഗവണ്മെന്റ് ഹൈ സ്കൂളിൽ വച്ച് ഫെബ്രുവരി രണ്ട് ഞായറാഴ്ച ആണ് ക്യാമ്പ് നടന്നത്. Sys ചാലക്കര യൂണിറ്റ് സെക്രട്ടറി റുബീസ് ചാലക്കര സ്വാഗതം പറഞ്ഞ ചടങ്ങിൽ സാന്ത്വനം കൺവീനർ ഫൈസൽ ഹാജി ആമിനാസ് ആദ്യക്ഷത വഹിച്ചു. മാഹി മസ്ജിദ് ആൻഡ് മദ്രസ്സ കോ ഓർഡിനേഷൻ കമ്മറ്റി ജനറൽ സെക്രട്ടറി വസീം ടികെ പരിപാടി ഉൽഘാടനം ചെയ്തു. മിഷൻ ഹോസ്പിറ്റൽ PRO ഷൈനി, അസ്സുഹാജി കുനിയിൽ MN ഹുസൈൻ സഖാഫി എന്നിവർ ആശംസ അറിയിച്ചു. .തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ ആയ ഓർത്തോ സർജൻ ഡോക്ടർ എം ഡി ജോർജ്,  ജനറൽ സർജൻ ഡോക്ടർ എ എം സഹാബുദീൻ എന്നീ സീനിയർ ഡോക്ടർസ് ക്യാമ്പിന് നേതൃത്വം നൽകി.ഡോക്ടർ ഗോവിന്ദ് (യൂറോളജിസ്റ്റ്)

ഡോക്ടർ അഭിനവ് സോമനാഥൻ (പൾമനോളജിസ്റ്റ് )

ഡോക്ടർ മുഹമ്മദ്‌ യാസിഡ് (ഗ്യാസ്ട്രോൺട്രോളജിസ്റ്റ് )

ഡോക്ടർ ഗായത്രി (പീഡിയാട്രിസ്റ്റ്)

ഡോക്ടർ ഹരിത (ഫമിലി ഫിസിഷൻ )

ഡോക്ടർ ഷംസിൻ മൂപ്പൻ എമർജൻസി ഫീസിഷൻ ഡോക്ടർ സുബിൻ, ഡോക്ടർ മുംതസിറ  തുടങ്ങിയ തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടർസ് ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ സൗജന്ന്യ മായി മരുന്നുകൾ വിതരണം ചെയ്തു. ഏതാനും ലാബ് ടെസ്റ്റുകൾ, പി എഫ് ടി, ബി എം ഡി തുടങ്ങിയ ചിലവറിയ ടെസ്റ്റുകളും ക്യാമ്പിൽ സൗജന്യമായി ചെയ്ത് കൊടുക്കുകയുണ്ടായി.ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക്  ആശ്വാസ് കാർഡ് വിതരണം ചെയ്തു. ആശ്വാസ് കാർഡ് ഉള്ള ഗോഗികൾക്ക് മിഷൻ ഹോസ്പിറ്റലിൽ ചികിത്സയ്ക്കായ് എത്തുമ്പോൾ ഡോക്ടർ കോൺസൽറ്റേഷൻ ഫീ ഒഴികെ ബാക്കി എല്ലാ സേവനങ്ങൾക്കും 15% വരെ ഇളവ് ലഭിക്കുന്നതാണ്. ഷീ പാലിയേറ്റീവ് വളണ്ടിയർമാരുടെ സേവനം പരിപാടിയിൽ പ്രേത്യേഗം അഭിനന്ദനം നേടി. മൂസ ബലാരം വീട്ടിൽ നന്ദി പറഞ്ഞ ചടങ്ങിൽ ഇസ്മായിൽ ഹാജി, മഹമൂദ് കുഞ്ഞി പറമ്പത്ത്, സകരിയ, റബീഹ്, മിദ്‌ലാജ്, നിഹാൽ ചന്തങ്കണ്ടി, റിനാൻ, റിസാൻ, മുഹനദ്, മിസ്ഹബ്, നിസാം,മുഹമ്മദ്‌ അജ്മൽ, റാസിം, ബിലാൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post