o കോളേജ് യൂണിയൻ ഉദ്ഘാടനവും അരങ്ങ് ആർട്ട്സ് ഫെസ്റ്റും
Latest News


 

കോളേജ് യൂണിയൻ ഉദ്ഘാടനവും അരങ്ങ് ആർട്ട്സ് ഫെസ്റ്റും

 *കോളേജ് യൂണിയൻ ഉദ്ഘാടനവും അരങ്ങ് ആർട്ട്സ് ഫെസ്റ്റും.*



പെരിങ്ങത്തൂർ:എം.ഇ. സി എഫ്. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ യൂണിയൻ  പാനൂർ നഗരസഭ ചെയർമാൻ കെ.പി.ഹാഷിം ഉദ്ഘാടനം ചെയ്തു.


ജീവിതം തന്നെ ലഹരി എന്ന സന്ദേശത്തിൻ്റെ മഹത്വം ഉൾക്കൊണ്ട് മുന്നേറാൻ യുവതലമുറ ക്കാവണമെന്ന്  ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.


സിനിമ പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ കോളേജ് ഫൈൻ ആർട്ട്സ് ക്ലബ്ബിൻ്റെയും 'അരങ്ങ് 25 ' കോളേജ് ഫെസ്റ്റിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു.


യൂണിയൻ ചെയർ പേർസൺ എം. അക്ഷര അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ വി.നാസർ മുഖ്യ പ്രഭാഷണം നടത്തി.


പ്രിൻസിപ്പാൾ സി.കെ. ബാബു കോളേജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.


കുറുവാളി മമ്മു ഹാജി, സി.കെ. ലത്തീഫ്, കെ. നിഖില,രാഗിന, റുബീസ് ചാലക്കര എന്നിവർ ആശംസകൾ നേർന്നു.


ഫൈൻ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി പി.കെ. സ്വാതി സ്വാഗതവും യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് ദിൽഷാൻ നന്ദിയും പറഞ്ഞു.

തുടർന്നു അരങ്ങ് ഫെസ്റ്റിൻ്റെ ഭാഗമായി കലാ മത്സരങ്ങൾ നടന്നു.

അൽഹാം അഹമ്മദ്, ബാലകൃഷ്ണൻ, കെ.പി. പ്രമീള, ടി.ഷിജിന എന്നിവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post