മാഹി ഫുട്ബാളിന് നാളെ കൊടി ഉയരും
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ഫിബ്രവരി 08 മുതൽ 23 വരെ മയ്യഴി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ,സൈലം ഷീൽഡിന്നും അതുപോലെ റണ്ണേർസിനുള്ള ലക്സ് ഐവി സലൂൺ ട്രോഫിക്കും മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിന്നും വേണ്ടിയുള്ള നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിൻ്റെ ഉത്ഘാടനം ഫിബ്രവരി 08 ശനിയാഴ്ച വൈകീട്ട് 6.30 ന് കേരളാ നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ നിർവ്വഹിക്കും'
ഉദ്ഘാടന മത്സരത്തിൽ ഫിഫ മഞ്ചേരി , FC തൃക്കരിപ്പൂരിനെ നേരിടും.

Post a Comment