*റെയിൽവേ ജീവനക്കാരന്റെ ബൈക്ക് മാഹി റെ: സ്റ്റേഷന് സമീപം കളവ് പോയി
*ബൈക്ക് മോഷണം തുടർക്കഥയാവുന്നു. സ്റ്റേഷൻ പരിസരത്തെ പോലീസ് എയ്ഡ് പോസ്റ്റ് രാത്രി കാലങ്ങളിൽ പ്രവർത്തിക്കാത്തത് മോഷ്ടാക്കൾക്ക് വിളയാടാനുള്ള അവസരമാവുന്നുവെന്ന് ആക്ഷേപം*
അഴിയൂർ:
മാഹി റെ:സ്റ്റേഷൻ കോംപൗണ്ട് പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട ബൈക്ക് കളവ് പോയി.
റെയിൽവേയിൽ കണ്ണൂർ സൗത്തിലെ ടെക്നിക്കൽ സെക്ഷനിലെ ഉദ്യോഗസ്ഥനയായ ചൊക്ളി കാഞ്ഞിരത്തിൻ കീഴിലിന് സമീപം ഒളവിലം സ്വദേശിയ ടി.രാമകൃഷ്ണന്റെ KL-13 G 4858 ഹീറോ ഹോണ്ട സ്പെൻണ്ട്ളർ ബൈക്കാണ് കളവ് പോയത്. ഇന്നലെ (13/02/2025 ) രാത്രി 7.30 ന്
റെ: സ്റ്റേഷൻ കോംപൗണ്ടിലെ പുതിയതായി നിർമ്മിച്ച പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട വാഹനം രാത്രി 1 മണിയോടെ എത്തിയപ്പോൾ കാണാതാവുകയായിരുന്നു.
ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈയ്യിടെയായി റെ: സ്റ്റേഷൻ പരിസരത്ത് ബൈക്ക് മോഷണം തുടർക്കഥയാവുന്നു. സ്റ്റേഷൻ പരിസരത്തെ പോലീസ് എയ്ഡ് പോസ്റ്റ് രാത്രി കാലങ്ങളിൽ പ്രവർത്തിക്കാത്തത് മോഷ്ടാക്കൾക്ക് വിളയാടാനുള്ള അവസരമാവുന്നുവെന്ന് ആക്ഷേപമുയരുന്നു..

Post a Comment