o മാഹി ആശുപത്രിയിൽ ജീവനക്കാർ തമ്മിലും മാമൂൽ തർക്കമോ
Latest News


 

മാഹി ആശുപത്രിയിൽ ജീവനക്കാർ തമ്മിലും മാമൂൽ തർക്കമോ

 *മാഹി ആശുപത്രിയിൽ ജീവനക്കാർ തമ്മിലും മാമൂൽ തർക്കമോ ?* 



മാഹി ഗവ.ജനറൽ ആശുപത്രിയിൽ മെഡിക്കൽ ബില്ലുകളും ജി.പി.എഫ്. പണം പിൻവലിക്കാനും 500 രൂപ മുതൽ 1000 രൂപ വരെ 'മാമുൽ' വേണമത്രേ! 

സ്വന്തം പണം പിൻവലിക്കാനുള്ള ഫോറം പുരിപ്പിച്ച് നൽകിയ ജീവനക്കാരുടെ അപേക്ഷകൾ പൂഴ്ത്തിവെച്ച ശേഷം ബിൽ പാസ്സ് ചെയ്യണമെങ്കിൽ 500 രൂപ കൊടുക്കാൻ ആവശ്യപ്പെട്ടു കൊണ്ട്   ബിൽ 'സെക്ഷൻ' ജീവനക്കാരൻ ഫോൺ ചെയ്തുവെന്ന് പരാതി  ഉയരുകയാണ്.


ഇതേ തുടർന്ന് ജീവനക്കാരനെതിരെ പരാതി നൽകിയിട്ടും അധികൃതർ ഇതു വരെ നടപടിയെടുത്തിട്ടില്ലെന്നും പറയപ്പെടുന്നു.


 ഇതിനിടെ ഈ  ജീവനക്കാരൻ മദ്യപിച്ചെത്തിയതിനും അനധികൃതമായി ലീവെടുത്തതിനും ഈ ജീവനക്കാരനെതിരെ അച്ചടക്ക നടപടിയുടെ ഭാഗമായി വിശദീകരണം തേടിയതായും അറിയുന്നു. 


ഇതേ പോലെ തന്നെ മെഡിക്കൽ ബില്ലുകൾ പാസ്സാക്കാനായി നിരവധിപേരുടെ ബില്ലുകൾ വെച്ച് വില പേശിയതായും മറ്റൊരു സഹപ്രവർത്തകൻ്റെ ബില്ലുകളടക്കം ആശുപത്രി ഓഫിസിൽ നിന്നും   കാണാതായതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

Post a Comment

Previous Post Next Post