*പാണത്തോടി ഉസ്താദ് അനുസ്മരണവും,*
**ഹാഫിളുകളെ അനുമോദനവും*
അഴിയൂർ : മുക്കാളി മഹല്ല് കമ്മിറ്റി പ്രസിഡണ്ടും മതസാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായ പാണത്തോടി കുഞ്ഞബ്ദുള്ള മുസ്ല്യാർ മൂന്നാം ആണ്ട് അനുസ്മരണവും ഹാഫിളുകളെ അനുമോദനവും മുക്കാളി ദാറുൽ ഉലൂം മദ്റസയിൽ വെച്ചു നടന്നു.ഗഫൂർ കുനിയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മഹല്ല് ഖത്തീബ് സഈദ് അസ് അദി മയ്യിൽ ഉദ്ഘാടനവും ശൈഖുനാ ചെറുമോത്ത് ഉസ്താദ് പ്രാർത്ഥനയും നിർവ്വഹിച്ചു.പാണത്തോടി ഇ.പി അന്ത്രു മുസ്ല്യാർ .നസീർ വീരോളി.ഹാരിസ് മുക്കാളി. ഫൈസൽ മുണ്ട്യാട്ട്.രയരോത്ത് മമ്മു ഹാജി.നടുവിലക്കണ്ടി മൂസ ഹാജി.മുസ്തഫ ഉസ്താദ് പുതുപ്പണം.കിഴക്കയിൽ കുഞ്ഞബ്ദുള്ള.ഖാസിം മൗലവി സംസാരിച്ചു.
മഹല്ലിൽ നിന്ന് ഹാഫിളീങ്ങൾ ആയ ഹാഫിള് മുഹമ്മദ്,ഹാഫിള് റിസ് വാൻ,
ഹാഫിള് മുഹമ്മദ് ഷാനിബ്
എന്നിവരെയും സമസ്ത കേരള ജംഅിയ്യത്തുൽ ഉലമ മദ്രസ്സ അർദ്ധ വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും ശൈഖുനാ ചെറുമോത്ത് ഉസ്താദ് സദസ്സിൽ അനുമോദിച്ചു.
Post a Comment