ദേശീയപാതയോരത്തെ അനധികൃത പാർക്കിംഗ് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നു.
മാഹി : ദേശീയപാതയോരത്തെ അനധികൃത പാർക്കിംഗ് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതായി പരാതി. മാഹി പാലത്തുനിന്നും മാഹിയിലേക്ക് കയറുന്നയിടത്താണ് ദേശീയപാതയിലെ ഈ അനധികൃത പാർക്കിംഗ്. തിലക് മെമ്മോറിയൽ ക്ലബ്ബിനു മുൻപിലായി മുൻപ് ഹോട്ടൽ നിന്നിരുന്ന സ്ഥലത്തിന് അരികിലായിട്ടാണ് ഇത്തരത്തിൽ അനധികൃതമായ പാർക്കിംഗ് .ഹോട്ടൽ പ്രവൃത്തിക്കാതായതിനെത്തുടർന്ന് ഹോട്ടലിലേക്ക് കയറുന്ന ഇടം ഇരുമ്പു തൂണ് നാട്ടി ഷീറ്റ് കൊണ്ട് മറച്ചിരിക്കുകയാണ്. ഇതിനോട് ചേർന്നാണ് വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്. റോഡ് അരികിൽ നടക്കുവാൻ പോലും സ്ഥലമില്ലാത്ത ഇടമാണിത്. ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ ആളുകൾ റോഡിൽ കയറിയാണ് നടക്കാറുള്ളത്. പൊലീസ് സ്റ്റേഷന് സമീപത്തു തന്നെയാണ് ഇത്തരത്തിൽ അനധികൃത പാർക്കിംഗ് എങ്കിലും പൊലീസ് ഇതിൽ ഇടപെടുകയോ നടപടി സ്വീകരിക്കുകയോ ചെയ്തതായി കാണുന്നില്ല. മദ്യ ഷോപ്പുകളിലേക്ക് മറ്റും പോകുന്ന ആളുകളാണ് ഇങ്ങനെ വാഹനങ്ങൾ ഏറെ സമയം നിർത്തിയിടുന്നത്.
Post a Comment