*തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ തലവെച്ച് കിടന്നു, സഹപാഠികൾ വിളിച്ചപ്പോള്‍ അനക്കമില്ല; വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു.*
🟥തൃശൂരില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു. തൃശൂര്‍ വിയ്യൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് ക്ലാസ് മുറിയില്‍ വെച്ച് മരിച്ചത്. രാമവര്‍മ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ തല വെച്ച് കിടന്ന വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. അധ്യാപകരും സഹപാഠികളും ചേര്‍ന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
വിദ്യാർഥിനി മരിച്ചു
🟥സ്കൂൾ വിട്ട് വീട്ടിൽ എത്താൻ വൈകിയത് വഴക്ക് പറഞ്ഞതിൽ മനം നൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാർഥിനി മരിച്ചു. ചേവായൂർ വാപോളിതാഴത്ത് റിൻഷ പർവാൻ ആണ് മരിച്ചത്. JDT വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ആണ്.
🟥കോഴിക്കോട് സ്വിഗ്ഗി ജീവനക്കാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു
🛑ചേവരമ്പലം ബൈപ്പാസ് ജംഗ്ഷനിൽ ബൈക്ക് യാത്രികന് വെള്ളക്കെട്ടിൽ വീണ് ദാരുണാന്ത്യം. എലത്തൂർ സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. സ്വിഗ്ഗി ജീവനക്കാരനായ രഞ്ജിത്തിന്റെ ബൈക്ക് നിയന്ത്രണം വിട്ട് വെള്ളക്കെട്ടിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന സ്ഥലത്താണ് അപകടം നടന്നത്.
അപകടം പതിവാകുന്ന മേഖലയായിട്ടും അധികൃതർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകട മേഖലയിൽ മുന്നറിയിപ്പ് ബോർഡുകളോ, ഡിവൈഡറുകളോ, ബാരിക്കേഡുകളോ സ്ഥാപിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം രഞ്ജിത്തിൻ്റെ പേഴ്സിൽ ഉമ്മളത്തൂർ സ്വദേശിയുടെ രേഖകൾ കണ്ടെത്തിയത് മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
🟥തെരുവുനായ കുറുകെ ചാടി ബുള്ളറ്റ് ബൈക്ക് പാലത്തിൽ ബൈക്ക് കൈവരിയിലിടിച്ച് തെറിച്ച് പുഴയിൽ വീണ യാത്രികന് പരിക്ക്
🛑തിരുവനന്തപുരം: അരുവിപ്പുറം പാലത്തിൽ ബൈക്ക് കൈവരിയിലിടിച്ച് യാത്രക്കാരൻ പുഴയിൽ വീണു. അരുവിപ്പുറം സ്വദേശി പ്രേംകുമാറാണ് അപകടത്തിൽപെട്ടത്.
പാലത്തിലൂടെ ബുള്ളറ്റ് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തെരുവ് നായകൾ കുറുകെ ചാടിയതോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് അരുവിപ്പുറം പാലത്തിന്റെ കൈവരിയിൽ ഇടിച്ച് പ്രേംകുമാർ ആറ്റിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം സംഭവിച്ചത്.
*PGMGHSS ലെ SPC കേഡറ്റുകൾ പ്രകൃതി പഠന യാത്ര നടത്തി*
🛑പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ ഹയർ സെക്കന്ററി ചെറുവാഞ്ചേരി സ്കൂളിലെ SPC കേഡറ്റുകൾ പ്രകൃതി പഠന യാത്ര നടത്തി
ആറളം വന്യജീവി സങ്കേതത്തിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. 44 കേഡറ്റുകൾ യാത്രയിൽ പങ്കെടുത്തു. കാടും പുഴയും അറിഞ്ഞുള്ള യാത്ര കേഡറ്റുകളെ വളരെ ഊർജസ്വലരാക്കി. ഫോറസ്റ്റ് ഓഫീസർമാരുടെ ക്ലാസ് അവർക്ക് വളരെയേറെ ഉപകാരപ്രദമായി തെളിമയാർന്ന ചീങ്കണ്ണി പുഴയിലെ കുളി അവർ നന്നായി ആസ്വദിച്ചു. വളരെ വിജ്ഞാനവും ഉല്ലാസവും പകർന്ന യാത്രയായിരുന്നു എന്ന് കേഡറ്റുകൾ അഭിപ്രായപ്പെട്ടു കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരും മറ്റ് അധ്യാപകരും യാത്രയിൽ പങ്കെടുത്തു.
ലോക കേൻസർ ദിനം ആചരിച്ചു
🛑മാഹി:ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് പന്തക്കൽ
നവോദയ വിദ്യാലയത്തിൽ മലബാർ കേൻസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ സെമിനാറും. 'നേതി. പുതിയ ലക്കം ദ്വൈമാസികയുടെ പ്രകാശനവും നടന്നു.
വിദ്യാലയ പ്രിൻസിപ്പാൾ ഡോ: കെ.ഒ. രത്നാകരന്റെ അദ്ധ്യക്ഷതയിൽ മുൻ മാഹി എം എൽ എയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ: വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു വിവിധ വിഷയങ്ങളെ അധികരിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു,ഡോ: എ.പി.നീതു,ഡോ: ഫിൻസ് എം ഫിലിപ്പ്,ക്ലാസ്സെടുത്തു.
ടി.സി. പ്രദീപ് മാസ്റ്റർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ഇസ്രത്ത് ഫാത്തിമയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രദർശനവും നടന്നു. ഫ്ളാഷ് മോബ് , ലഹരി വിരുദ്ധ ചിത്ര - പോസ്റ്റർ പ്രദർശനം എന്നിവയുമുണ്ടായി. വൈസ് പ്രിൻസിപ്പാൾ
ഡോ: കെ.സജീവൻ നമ്പ്യാർ സ്വാഗതവും കെ.പി. ജിതിൻ നന്ദിയും പറഞ്ഞു
സി പിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് പി.കെ.ദിവാകരനെ ഒഴിവാക്കിയതിനെതിരെ പരസ്യപ്രതിഷേധം.
🛑പി.കെ.ദിവാകരന്റെ നാടായ മണിയൂരിൽ പ്രകടനം നടന്നു. മുപ്പതിലേറെ പേരാണ് തിങ്കളാഴ്ച രാത്രി പാലയാടും തുറശ്ശേരിമുക്കിലും നടന്ന പ്രകടനത്തിൽ പങ്കെടുത്തത്.
കോഴിക്കോട് ജില്ലയിലാകെ സിപിഎമ്മിന്റെ വളർച്ചക്ക് അഹോരാത്രം പ്രവർത്തിച്ച ദിവാകരൻ മാസ്റ്ററെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിക്കുക എന്നആഹ്വാനമാണ് പ്രകടനത്തിൽ മുഴങ്ങിയത്. "ആയിരമായിരം ധീരന്മാർ രക്തം നൽകി, ജീവൻ നൽകി പോറ്റി വളർത്തിയ പ്രസ്ഥാനത്തെ തോന്നുംപോലെ നടത്താമെന്ന് ആരും വ്യാമോഹിക്കേണ്ട. അനുവദിക്കുകയില്ല ഞങ്ങൾ" എന്നും പ്രകടനത്തിൽ ഉയർന്നു. മൂന്ന് ദിവസങ്ങളിലായി വടകരയിൽ നടന്ന സമ്മേളനത്തിലാണ് പി.കെ.ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. ഇത് അണികൾക്കും മിക്ക നേതാക്കൾക്കും ഉൾക്കൊള്ളാനാവാത്ത നടപടിയായിപ്പോയി. ഇതിനെതിരെ ശക്തമായ അമർഷമാണ് അണികളിൽ ഉയരുന്നത്. ജില്ലാ സമ്മേളനം കഴിഞ്ഞ് മൂന്നാം നാൾ തന്നെ ഈ അമർഷം പരസ്യ പ്രകടനമായി മാറുകയും ചെയ്തിരിക്കുകയാണ്.
*മൂലമറ്റത്തെ കൊലപാതകം; മൃതദേഹം കൊണ്ടുപോയത് പന്നിയിറച്ചിയെന്ന് പറഞ്ഞ്, കൊന്നത് സുഹൃത്തുക്കള്‍*
🛑ഇടുക്കി മൂലമറ്റത്ത് പായയില്‍ പൊതിഞ്ഞനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മേലുകാവ് സ്വദേശി സാജൻ സാമുവേലിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.സാജനെ കൊലപ്പെടുത്തിയതാണെന്നും പോലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് പിന്നിലെ എട്ടംഗ സംഘത്തില്‍ ആറുപേർ പിടിയിലായി. ഞായറാഴ്ചയാണ് മൂലമറ്റം തേക്കിൻകൂപ്പ് ഭാഗത്തുനിന്ന് പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെടുക്കുന്നത്. ദേഹം പുഴുവരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
ജനുവരി മുപ്പതാം തീയതിയാണ് സാജനെ കാണാതായത്. മൃതദേഹം ജീർണിച്ച അവസ്ഥയിലായതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഡി.എൻ.എ. പരിശോധന വേണ്ടിവരും. എന്നിരുന്നാലും ഇത് സാജന്റെ മൃതദേഹമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. മൂലമറ്റത്തെ മറ്റൊരു സ്ഥലത്തുവെച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഉറങ്ങിക്കിടക്കുകയായിരുന്ന സാജന്റെ തലയ്ക്കടിച്ച് കൊന്നെന്നാണ് പോലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള സാജൻ, സ്ഥിരം കുറ്റവാളി ആയിരുന്നുവെന്നാണ് വിവരം. മുപ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കുമേല്‍ കാപ്പയും ചുമത്തപ്പെട്ടിരുന്നു. സുഹൃത്തുക്കള്‍ തന്നെയാണ് സാജനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കൊലയ്ക്കു ശേഷം ഓട്ടോറിക്ഷയിലാണ് മൃതദേഹം തേക്കിൻകൂപ്പിലേക്ക് കൊണ്ടുവന്നത്. ഇതിനായി, 12 കിലോമീറ്റർ ദൂരത്തുനിന്നാണ് ഓട്ടോ വിളിച്ചത്. പന്നിയിറച്ചിയാണെന്ന് പറഞ്ഞാണ് മൃതദേഹം ഓട്ടോയില്‍ കയറ്റിയത്. ആദ്യം ഓട്ടോയില്‍ കയറ്റാൻ ഡ്രൈലർ വിസമ്മതിച്ചുവെങ്കിലും പന്നിയിറച്ചി ഉപേക്ഷിക്കാൻ കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് ഇവർ സാജന്റെ മൃതദേഹം തേക്കിൻകൂപ്പ് ഭാഗത്തേക്ക് എത്തിക്കുന്നത്.
എന്നാല്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ കാഞ്ഞാർ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ബൈജു ബാബുവിനെ വിവരം അറിയിച്ചു. കഴിഞ്ഞ മൂന്നുദിവസമായി എസ്.ഐ. ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും ആ സമയത്തൊന്നും മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഞായറാഴ്ച വൈകിട്ട് ദുർഗന്ധം വമിച്ചതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് സാജന്റെ മൃതദേഹം കണ്ടെത്തുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മൂലമറ്റം സ്വദേശിയായ ഷാരോണ്‍ ബേബിയാണ് ആദ്യം പിടിയിലാകുന്നത്. ശേഷം കാഞ്ഞാർ പോലീസും വാഗമണ്‍ പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ചുപേർകൂടി പിടിയിലാവുകയായിരുന്നു. സാജൻ, പലപ്പോഴും തങ്ങളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് പിടിയിലായവർ പറഞ്ഞു. നിങ്ങളുടെ കൂട്ടത്തില്‍ ഒരാളെ ഞാൻ കൊണ്ടുപോകുമെന്നും സാജൻ ഇവരോട് പറഞ്ഞിരുന്നു. അതിനാല്‍ സാജനെ കൊലപ്പെടുത്തി എന്നാണ് ഇപ്പോള്‍ പിടിയിലായവർ പറയുന്നത്. എന്നാല്‍ പോലീസ് ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
*സ്കൂളുകളിൽ പുതിയ മയക്ക് മരുന്ന്...*
🛑സ്‌കൂളിൽ നിങ്ങളുടെ വീടുകളിൽ നിന്നുള്ള കുട്ടികളില്ലെങ്കിലും ദയവായി ഇത് കൈമാറുക. ഈ മരുന്നിനെക്കുറിച്ച് രക്ഷിതാക്കൾ അറിഞ്ഞിരിക്കുക.ഇത് 'സ്ട്രോബെറി ക്വിക്ക്' എന്നറിയപ്പെടുന്ന ഒരു പുതിയ മയക്കു മരുന്നാണ്. നാമെല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ ഭയാനകമായ ഒരു കാര്യമാണ് ഇപ്പോൾ സ്‌കൂളുകളിൽ നടക്കുന്നത്.ഒരു തരം ക്രിസ്റ്റൽ മെത്ത് ഉണ്ട്. അത് സ്ട്രോബെറി പോപ്പ് റോക്കുകൾ പോലെ കാണപ്പെടുന്നു (നിങ്ങളുടെ വായിൽ പൊട്ടിത്തെറിക്കുന്ന മിഠായി). സ്ട്രോബെറിയുടെ മണമുള്ള ഇത് സ്കൂൾ മുറ്റത്ത് കുട്ടികൾക്ക് വിതരണം ചെയ്യുന്നു. അവർ ഇതിനെ സ്ട്രോബെറി മെത്ത് അല്ലെങ്കിൽ സ്ട്രോബെറി ക്വിക്ക് എന്ന് വിളിക്കുന്നു. കുട്ടികൾ ഇത് മിഠായിയാണെന്ന് കരുതി അത് വിഴുങ്ങുകയും അത്യാസന്ന നിലയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വരുകയും ചെയ്യുന്നു. ഇത് ചോക്കലേറ്റ്, പീനട്ട് ബട്ടർ, കോള, ചെറി, മുന്തിരി, ഓറഞ്ച് എന്നിവയിലും ലഭ്യമാണ്. അപരിചിതരിൽ നിന്ന് മിഠായികൾ സ്വീകരിക്കരുതെന്നും ഒരു സുഹൃത്തിൽ നിന്ന് ഇതുപോലെ തോന്നിക്കുന്ന മിഠായികൾ സ്വീകരിക്കരുതെന്നും നിങ്ങളുടെ കുട്ടികളോട് നിർദ്ദേശിക്കുക (അത് നൽകുകയും വിശ്വസിക്കുകയും ചെയ്തിരിക്കാം. മിഠായിയാണ്) കൂടാതെ അവർക്കുണ്ടായേക്കാവുന്ന ഏതെങ്കിലും ഒരു അധ്യാപകൻ, പ്രിൻസിപ്പൽ മുതലായവർക്ക് ഉടൻ എത്തിക്കാൻ.
എരോത്ത് റോഡിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി നിർവഹിച്ചു
"🛑നാദാപുരം : ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തിയ നാദാപുരം ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിലെ എരോത്ത് റോഡിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി നിർവഹിച്ചു."
"വാർഡ് മെമ്പർ സിടികെ സമീറ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, അഷ്റഫ് പറമ്പത്ത്, സുഹറ പുതിയാറക്കൽ, കണ്ണോത്ത് കുഞ്ഞാലി ഹാജി എന്നിവർ സംബന്ധിച്ചു
*സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു.*
🛑 കണ്ണൂർ*: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മറ്റി അംഗമായ എം വി ജയരാജൻ 2019 ൽ പി. ജയരാജൻ ലോക്‌സഭയിലേക്ക് മത്സരിക്കാൻ മാറിയ വേളയിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി എത്തുന്നത്. അതിന് ശേഷം 2021ലെ സമ്മേളനത്തിലൂടെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു.നിയമ ബിരുദധാരിയാണ്. എസ്എഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോ. സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
പൊലീസ് മർദനങ്ങളും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. എടക്കാട് മണ്ഡലത്തിൽ നിന്ന് രണ്ടുതവണ നിയമസഭയിലെത്തി. പെരളശേരി മാരിയമ്മാർവീട്ടിൽ പരേതരായ വി.കെ കുമാരന്റേയും എം.വി ദേവകിയുടെയും മൂത്തമകനാണ്. കെ.ലീനയാണ് ഭാര്യ. സഞ്ജയ്, അജയ് എന്നിവർ മക്കൾ.
എംവി നികേഷ് കുമാറും എസ് എഫ് ഐ സംസ്ഥാന അധ്യക്ഷ കെ അനുശ്രീയും ഉൾപ്പെടെ 11 പേർ ജില്ലാ കമ്മിറ്റിയിൽ പുതിയതായി അംഗമാകും.
*അബ്ദുല്‍ റഹീമിന്‍റെ മോചനം; കേസ് ഫെബ്രുവരി 13ന് വീണ്ടും പരിഗണിക്കും*
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദ് കോടതി ഇനി പരിഗണിക്കുന്നത് ഫെബ്രുവരി 13ന്.ഇന്നലെ ഞായറാഴ്ച (ഫെബ്രു. രണ്ട്) നടന്ന ഏഴാമത്തെ സിറ്റിങ്ങിലും തീരുമാനങ്ങളൊന്നും എടുക്കാതെ കേസ് മാറ്റിവെക്കുകയായിരുന്നു. രാവിലെ എട്ടിന് സിറ്റിങ്ങാരംഭിച്ച് അല്‍സമയത്തിനുള്ളില്‍ മാറ്റിവെക്കുന്നതായി അറിയിച്ച് കേസിന്മേലുള്ള ഇന്നലത്തെ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
ഓണ്‍ലൈനായി നടന്ന സിറ്റിങ്ങില്‍ പതിവുപോലെ ജയിലില്‍നിന്ന് അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റിയാദ് നിയമസഹായസമിതി പ്രവർത്തകരും പങ്കെടുത്തു. അടുത്ത സിറ്റിങ് ഫെബ്രുവരി 13ന് രാവിലെ 11.30ന് നടക്കുെമന്നാണ് കോടതി അറിയിച്ചത്. സൗദി ബാലൻ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ കോഴിക്കോട് ഫറോക്ക് കോടമ്ബുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിെൻറ വധശിക്ഷ ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ കോടതി അഞ്ച് മാസം മുമ്ബ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീർപ്പാവാത്തതിനാല്‍ ജയില്‍ മോചനം അനിശ്ചിതമായി നീളുകയാണ്.
റിയാദിലെ ഇസ്കാൻ ജയിലില്‍ കഴിയുന്ന റഹീമിെൻറ തടവുകാലം ഇപ്പോള്‍ 19ാം വർഷത്തിലേക്ക് കടന്നു. മോചനം സംബന്ധിച്ച് തീരുമാനമെടുക്കാൻ തുടർച്ചയായി ഏഴാംതവണയും കോടതി ചേർന്നിട്ടും തീർപ്പാവാതെ കേസ് മാറ്റിവെച്ചതോടെ മറ്റൊരു സിറ്റിങ്ങിനുള്ള കാത്തിരിപ്പിലായി.
Post a Comment