o *എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കൺവെൻഷൻ*
Latest News


 

*എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കൺവെൻഷൻ*

 *എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കൺവെൻഷൻ* 



മാഹി:വഖഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക് എന്ന തലക്കെട്ടിൽ ഫെബ്രുവരി 19ന് മലപ്പുറത്ത് വച്ച് നടക്കുന്ന സംരക്ഷണ റാലിയും മഹാസമ്മേളനത്തിന്റേയും പ്രചരണാർത്ഥം അഴിയൂർ എരിക്കിലിൽ സഹോദരൻ നസീർ നഗറിൽ നടത്തിയ എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് ഒരുപാട് അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ ഉണ്ട് പട്ടിണി,തൊഴിലില്ലായ്മ, തുടങ്ങി ജനങ്ങൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന നയനിലപാടുകളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നത്.

ജനാധിപത്യ മതേതര ഇന്ത്യയെ മത രാഷ്ട്രമായി പരിണമിപ്പിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢ തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് മുഴുവൻ സംഘപരിവാര വിരുദ്ധ കക്ഷികളും ഒന്നിച്ചണിചേർന്ന് തീക്ഷ്ണമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകേണ്ട സാഹചര്യമാണിതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.പഞ്ചായത്ത് പ്രസിഡണ്ട് സമീർ കുഞ്ഞിപ്പള്ളി അധ്യക്ഷത വഹിച്ച പരിപാടിയിൽ നിയോജക മണ്ഡലം ജോ സെക്രട്ടറി അൻസാർ യാസർ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബാദ് വിപി,പതിനാറാം വാർഡ് മെമ്പർ സാലിം പുനത്തിൽ ,പതിനെട്ടാം വാർഡ് മെമ്പർ സീനത്ത് ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിക്കുകയും പുതുതായി പാർട്ടിയിലേക്ക് കടന്നുവന്ന പത്തോളം ആളുകൾക്ക് മെമ്പർഷിപ്പ് നൽകുകയും ചെയ്തു.

പഞ്ചായത്ത് സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി സ്വാഗതവും,ജോ സെക്രട്ടറി സമ്രം എബി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post