സംസ്ഥാന തല ഖോ ഖോ ടൂർണമെൻ്റ്
മാഹി:അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തും ഖേലോ ഭാരതും സംയുക്തമായി സംഘടിപ്പിച്ച പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും സംസ്ഥാന തല ഖോ ഖോ ടൂർണമെൻ്റ് പുതുച്ചേരി സ്പീക്കർ ഏമ്പലം ആർ സെൽവം ഉൽഘാടനം ചെയ്തു. ദേശീയ നിർവാഹകസമിതി അംഗം പരിപാടിയിൽ കെ.പി അഭിനവ് അധ്യക്ഷ ഭാഷണം നടത്തി, എബിവിപി കണ്ണൂർ ജില്ലാ സെക്രട്ടറി കിരൺദേവ് സ്വാഗതം അറിയിച്ചു, ഖേലോ ഭാരത് സംസ്ഥാന കൺവീനർ അഭിമന്യു ആശംസ പ്രസംഗം നടത്തി. പതിനാറ് ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഫീനിക്സ് കേരളയും ആൺകുട്ടികളുടെ വിഭാഗത്തിൽ എസ് എൻ.എസ്.സി ഉഴവലക്കൽ വിജയിച്ചു.

Post a Comment