o പതിനൊന്നാം വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു.
Latest News


 

പതിനൊന്നാം വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു.

 പതിനൊന്നാം വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു.




 ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ പതിനൊന്നാം വാർഷിക ആഘോഷം പ്രശസ്ത ചെറുകഥാകൃത്ത് വി ആർ സുധീഷ് ഉദ്ഘാടനം ചെയ്തു.


 വായനശാല പ്രസിഡന്റ് സിവി രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു.



 ഖജാൻജി രൂപേഷ് ബ്രഹ്മം റിപ്പോർട്ട് അവതരിപ്പിച്ചു.


 ക്ഷേത്ര പ്രസിഡന്റ്‌ ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു.


ക്ഷേത്ര ഖജൻജി പി വി അനിൽ കുമാർ സ്നേഹോപഹാരം നൽകി.


ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ ആശംസ നേർന്നു.


ഉത്തരമേഖല സ്വർണ്ണമെഡലിനു വേണ്ടിയുള്ള ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.


വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ്‌ എൻ കെ പത്മനാഭൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post