o പ്രവൃത്തി പൂർത്തിയാവാത്ത പുഴയോര നടപ്പാതയിലെ സാമൂഹിക വിരുദ്ധ ശല്യം അവസാനിപ്പിക്കണം -മുണ്ടോക്ക് റസി. അസോ
Latest News


 

പ്രവൃത്തി പൂർത്തിയാവാത്ത പുഴയോര നടപ്പാതയിലെ സാമൂഹിക വിരുദ്ധ ശല്യം അവസാനിപ്പിക്കണം -മുണ്ടോക്ക് റസി. അസോ

 പ്രവൃത്തി പൂർത്തിയാവാത്ത പുഴയോര നടപ്പാതയിലെ സാമൂഹിക വിരുദ്ധ ശല്യം അവസാനിപ്പിക്കണം -മുണ്ടോക്ക് റസി. അസോ.




മാഹി: പുഴയോര നടപ്പാതയുടെ പ്രവൃത്തി പൂർത്തിയായിട്ടില്ലാത്ത മഞ്ചക്കൽ ഭാഗത്ത് നടക്കുന്ന സാമൂഹിക ദ്രോഹികളുടെ ശല്യം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന്

മുണ്ടോക്ക് റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

പുഴയോര നടപ്പാത ഇവിടെ ഇരുട്ടിലാണ്. ഈ പ്രദേശത്ത് അതിക്രമിച്ച് കടന്ന് മയക്കുമരുന്ന് വില്പന ഉൾപ്പെടെ നടത്തുന്നത് അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചും തുടർച്ചയായ രാത്രി കാല പോലീസ് പരിശോധന നടത്തിയും പ്രദേശത്തെ ജനങ്ങളുടെ സൈരജീവിതം ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു മാഹി അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാറിന് ഭാരവാഹികൾ നിവേദനം നൽകി.

600 ലേറെ അംഗങ്ങൾ ഉള്ള കൂട്ടായ്മയാണ് മുണ്ടോക്ക് റസിഡൻസ് അസോസിയേഷൻ.

യോഗത്തിൽ പള്ളിയൻ പ്രമോദ് അധ്യക്ഷത വഹിച്ചു. 

ഗഫൂർ മണ്ടോളി, വി.കെ. രാധാകൃഷ്ണൻ, കെ.ഇ. പർവീസ്,  അപർണ്ണ, ജസീമ മുസ്തഫ,

മുഹമ്മദ് മുബാഷ്, ഷാഹിന,  ബിന്ദു സുധാമൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: പള്ളിയൻ പ്രമോദ് (പ്രസി), കെ.ടി.ഷാഹിന (വൈ. പ്രസി), അബ്ദുൾ ഗഫൂർ (സെക്ര), കെ.പി. അശോകൻ (ജോ. സെക്ര), വി.എം. ഹാരിസ് (ഖജ).

Post a Comment

Previous Post Next Post