o ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിക്കൽ: കുടുംബ കൂട്ടായ്മയുടെ സമര പരിപാടികൾ നിറുത്തി വെച്ചു
Latest News


 

ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിക്കൽ: കുടുംബ കൂട്ടായ്മയുടെ സമര പരിപാടികൾ നിറുത്തി വെച്ചു

ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിക്കൽ: കുടുംബ കൂട്ടായ്മയുടെ സമര പരിപാടികൾ നിറുത്തി വെച്ചു



മാഹി: പന്തക്കൽ കുന്നുമ്മൽപ്പാലത്തിന് സമീപമുള്ള സ്കൂൾ പ്രവർത്തിച്ചിരുന്ന ശ്രീ ഭാവി കെട്ടിടം ഇതര സംസ്ഥാന തൊഴിലാളികൾക്ക്  വാടകയ്ക്ക് നൽകുവാനുള്ള ഉടമയുടെ നീക്കം ഉപേക്ഷിച്ച സാഹചര്യത്തിൽ ഞായറാഴ്ച്ച മുതൽ തുടങ്ങാനിരുന്ന സമര പരിപാടികൾ നിറുത്തി വെച്ചതായി കുന്നുമ്മൽപ്പാലം കുടുംബ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

     കാടുപിടിച്ച കെട്ടിടം വൃത്തിയാക്കി  ബംഗാളികൾക്കായി സൗകര്യങ്ങളൊരുക്കി വെച്ചിരുന്നു .കഴിഞ്ഞയാഴ്ച്ച മാറാപ്പുമായി 30 ൽ പരം ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി ഇവിടെ എത്തിയെങ്കിങ്കിലും കൂട്ടായ്മ പ്രവർത്തകർ  പ്രതിഷേധിച്ചിരുന്നു - പ്രതിഷേധം ഭയന്ന് സംഘം ഉടൻ സ്ഥലം വിട്ടിരുന്നു.പ്രശ്നത്തിൽ കൂട്ടായ്മയ്ക്ക് പുറമെ നാട്ടുകാരടക്കം ചേർന്ന്‌ ഇന്ന് സമര പരിപാടികൾക്ക് തുടക്കം കുറിക്കുവാനിരിക്കെ കെട്ടിടം ഉടമ അത്തരം നീക്കത്തിൽ നിന്ന് പിന്മാറിയതായി അറിയിക്കുകയായിരുന്നു

Post a Comment

Previous Post Next Post