പി.ശങ്കരനെ അനുസ്മരിച്ചു
കുഞ്ഞിപ്പള്ളി :മുൻ ആരോഗ്യ മന്ത്രിയും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന പി. ശങ്കരന്റെ 5-ാം ചരമവാർഷികം രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. കുഞ്ഞിപ്പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനം കെപിസിസി സെക്രട്ടറി സുനിൽ മടപ്പള്ളി ഉൽഘാടനം ചെയ്തു. അഴിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറും രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ജന. സെക്രട്ടറിയുമായ വി.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ ടി.സി.രാമചന്ദ്രൻ, കോൺഗ്രസ് നേതാക്കളായ പി.കെ.കോയ, എം. ഇസ്‌മയിൽ, പറമ്പത്ത് പുരുഷു, കെ.പി ചന്ദ്രൻ, പറമ്പത്ത് സുരേന്ദ്രൻ, അഹമ്മദ് കൽപക എന്നിവർ സംസാരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി

Post a Comment