o മാഹിയിൽ ട്രെയിനിൽ നിന്നും കഞ്ചാവ് പിടിച്ചു
Latest News


 

മാഹിയിൽ ട്രെയിനിൽ നിന്നും കഞ്ചാവ് പിടിച്ചു

 *മാഹിയിൽ ട്രെയിനിൽ നിന്നും കഞ്ചാവ് പിടിച്ചു*



മാഹി: ട്രെയിനിൽ നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ കവറിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് ലഭിച്ചു


എഡിജി പി യുടെ നിർദ്ദേശപ്രകാരം ട്രെയിനിൽ നിന്നും മറ്റുമുള്ള ലഹരിക്കടത്ത് തടയാൻ ലക്ഷ്യമിട്ടുള്ള പരിശോധനയ്ക്കിടെയാണ്

ഇന്നലെ രാവിലെ 8.45 ഓടെ മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന്

ചെന്നൈയിൽ നിന്നും മംഗലാപുരം  സെൻട്രലേക്ക് പോവുന്ന മംഗലാപുരം മെയിലിൽ നിന്ന് 1 കിലോ 270 ഗ്രാം  തൂക്കം വരുന്ന കഞ്ചാവ് പിടിച്ചത്.

പോലീസ് പരിശോധന ഭയന്ന് ഉപേക്ഷിച്ചതാണെന്നാണ് നിഗമനം


ചോമ്പാല എസ് ഐ  വി കെ മനീഷിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്

Post a Comment

Previous Post Next Post