മാഹി കോപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന് ബെസ്റ്റ് പെർഫോമിങ് അവാർഡ്*
ഗവൺമെൻറ് ഓഫ് പുതുച്ചേരി, പുതുച്ചേരി എയ്ഡ്സ് കൺട്രോൾ സൊസൈറ്റി 2023-24 വർഷത്തിൽ സംസ്ഥാന തലത്തിൽ എയ്ഡ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ടു നടത്തിയ വിവിധ പരിപാടികളിൽ മാഹി കോപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ ബെസ്റ്റ് പെർഫോമിംഗ് അവാർഡ് ( രണ്ടാം സ്ഥാനം ) കരസ്ഥമാക്കി.
മാഹി ഡെപ്യൂട്ടി ഡയറക്ടർ - മെഡിക്കൽ, മാഹി ചീഫ് എജുക്കേഷണൽ ഓഫീസർ എന്നിവർ പങ്കെടുത്ത
ചടങ്ങിൽ, മാഹി കോപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷന് വേണ്ടി പ്രസിഡൻറ് ശ്രീ സജിത്ത് നാരായണൻ, PACS കോഡിനേറ്റർ യു. അരുൺ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
എയ്ഡ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽനടത്തിയ നാടക മത്സരങ്ങളിൽ തുടർച്ചയായി രണ്ടു വർഷങ്ങളിലും മാഹി കോപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

Post a Comment