*ആശാ വർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി.*
അഴിയൂർ: ആശാ വർക്കർമാർ അടിയന്തരമായി ജോലിക്കു കയറണമെന്നുള്ള സർക്കാർ ഉത്തരവിനെതിരെ
അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിയൂർ പഞ്ചായത്താഫീസിന് മുന്നിൽ സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിന് മണ്ഡലം പ്രസിഡണ്ട് പി.ബാബുരാജ്, വികെ അനിൽകുമാർ, കെ പി വിജയൻ, കെ പി .രവീന്ദ്രൻ , സിറാജ് മുക്കാളി, പി കെ കോയ,ടി സി രാമചന്ദ്രൻ,ബവിത്ത് തയ്യിൽ, , പുരുഷു രാമത്ത്, അഹമ്മദ് കല്പക , ശ്രീകുമാർ കോട്ടായി എന്നിവർ നേതൃത്വം നല്കി.

Post a Comment