*ഗ്രീൻ കൾചറൽ സെന്റർ ധനസഹായം നൽകി*
മാഹി: മാഹിയിലെ വിവിധ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിർധനയായ ഒരു കുടുംബത്തിന് വിവാഹ ധന സഹായം ഗ്രീൻ കൾച്ചറൽ സെന്റർ ഉപദേശക സമിതി അംഗം അസീസ് കുറ്റിയന്റവിട, IUML തലശ്ശേരി മുനിസിപ്പാലിറ്റി മുതിർന്ന നേതാവ് ജമാൽ സാഹിബ് ചാലക്കരക്ക് കൈമാറി.
ചടങ്ങിൽ പ്രസിഡന്റ് ഖാലിദ് കണ്ടോത്ത്, ജനറൽ സെക്രട്ടറി ഇഫ്തിയാസ് മഞ്ചക്കൽ, ഇ കെ മുഹമ്മദലി, മറ്റ് ഭാരവാഹികളായ റഫീഖ് തയ്യുള്ളതിൽ, സിദ്ദീഖ് ഈസ്റ്റ് പള്ളൂർ, എ വി അൻസാർ എന്നിവർ പങ്കെടുത്തു.
റമദാനിൽ സമൂഹ നോമ്പ് തുറയും പെരുന്നാളിന് കിറ്റ് വിതരണവും നടക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment