ഭൂനികുതി വർധന പിൻവലിക്കണം വില്ലേജ് ജനകീയ സമിതി
അഴിയൂർ : ഭൂനികുതി കുത്തനെ: വര്‍ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനം പിൻവലിക്കണമെന്ന് അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. .കൃഷിക്കാരെയും സാധാരണക്കാരായ ജനങ്ങളെയും ഏറ്റവും ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്ന് യോഗത്തിൽ പരാതി ഉയർന്നു. വിവിധ കാരണങ്ങളാൽ നികുതി അടക്കാൻ കഴിയത്തവരുടെ പ്രശ്നങ്ങൾ പരിശോധിക്കും..വില്ലേജ് ഓഫീസർ കെ കെ സരിത അധ്യക്ഷത വഹിച്ചു. പി ബാബുരാജ് ,പ്രദീപ് ചോമ്പാല , ടി ടി പത്മനാഭൻ,, മുബാസ് കല്ലേരി, കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു

Post a Comment