o ചാലക്കരയിൽ തുറന്നിട്ട ഓവ് ചാൽ അപകട ഭീഷണി ഉയർത്തുന്നു
Latest News


 

ചാലക്കരയിൽ തുറന്നിട്ട ഓവ് ചാൽ അപകട ഭീഷണി ഉയർത്തുന്നു

 വരൂ ,വീഴൂ , എങ്കിലേ ഇത് മൂടാൻ പറ്റൂ



മാഹി : ചാലക്കര മൈദക്കമ്പിനി റോഡിലാണ് ആരെങ്കിലും വീഴുന്നതും കാത്ത്  സ്ലാബിടാതെ തുറന്നിട്ട ഓവ് ചാൽ തക്കം പാർത്തിരിക്കുന്നത്. റാേഡിന് വീതി കൂട്ടുന്നതിൻ്റെ ഭാഗമായി റോഡരികുകൾ കോൺക്രീറ്റ് ചെയ്യുകയുണ്ടായെങ്കിലും ഓവു ചാലിന്  കോൺക്രീറ്റ് സ്ലാബ് ഇടുകയോ ഗ്രിൽസ് ഇട്ടു മൂടുകയോ ചെയ്തിട്ടില്ലാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. 

ചാലക്കര മെെദ കമ്പിനി റോഡിൽ കാരായിൻ്റവിടെ വളവിലാണ് ഈ ഓവുചാൽ ഉള്ളത്. വളവ് തിരിഞ്ഞു വരുന്ന ഭാഗത്തായിട്ടുള്ള ഈ ചാൽ പെട്ടെന്ന് കണ്ണിൽപ്പെടാനുള്ള സാധ്യതയും കുറവാണ്. അതിനാൽ കാൽനട യാത്രക്കാരും ഇരുചക്ര വാഹനക്കാരും അപകടത്തിൽ പെടാനുള്ള സാധ്യതയാണ് ഇവിടെ കൂടുതലും. ഒരാൾ താഴ്ചയോളം ഉള്ള കുഴിയാണ് ഇവിടെയുള്ളത്. മുൻപ് പള്ളൂരിൽ ഇത്തരത്തിലുള്ള കുഴിയിലേക്ക് ഒരാൾ തലയിടിച്ച് വീണ് മരണപ്പെടുക ഉണ്ടായിട്ടുണ്ട്. അതുവഴി പിന്നീട് നടന്നുപോയ ആരോ ആണ് ആൾ വീണ വിവരം പുറത്തു പറഞ്ഞത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഇവിടെയും അത്തരത്തിൽ അപകടം സംഭവിച്ചതിനുശേഷം സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ ഇപ്പോൾതന്നെ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post