*ദ്വിദിന സ്റ്റെം(STEM) ഇന്നവേഷൻ ക്യാമ്പ്!*
മാഹി:ചാലക്കര പിയെംശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിൽ കോഴിക്കോട് സർവ്വകലാശാല ഭൗതിക ശാസ്ത്ര വിഭാഗത്തിൻ്റെയും മലപ്പുറം ഡയറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ദ്വിദിന സ്റ്റെം (STEM)ഇന്നവേഷൻ ക്യാമ്പ് സംഘടിപ്പിക്കും.
2025 ജനുവരി 24, 25 വെള്ളി ശനി ദിവസങ്ങളിൽ നടക്കുന്ന ക്യാമ്പിൽ
ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനിയറിങ്ങ് , ഗണിത ശാസ്ത്രം എന്നിവയുടെ വ്യത്യസ്തവും എന്നാൽ ബന്ധപ്പെട്ടതുമായ സാങ്കേതിക വിഭാഗങ്ങളെ ഒന്നിച്ചു പരിഗണിച്ച് ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ് അടക്കമുള്ള വിഷയങ്ങളിൽ വിദ്യാർഥികൾക്ക് തിയറി, പ്രാക്റ്റിക്കൽ രീതികൾ ഉപയോഗിച്ച് സവിശേഷ പരിശീലനം നല്കും.
സ്റ്റെം ദ്വിദിന ഇന്നവേഷൻ ക്യാമ്പ് 24 നു വെള്ളിയാഴ്ച രാവിലെ 9.30 നു മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം. തനൂജ ഉദ്ഘാടനം ചെയ്യും.
പി.എം. ശ്രീ.
വിദ്യാലയത്തിനുള്ള പ്രത്യേകം ഫണ്ട് ഉപയോഗിച്ചു സംഘടിപ്പിക്കുന്ന സ്റ്റെം പരിശീലന ശില്പശാലയിൽ ഒമ്പതാം ക്ലാസ്സിലെ 45 കുട്ടികൾ പങ്കെടുക്കും.
അധ്യാപക രക്ഷാകർതൃ സമിതിയുടെയും വിദ്യാലയ മാനേജ്മെൻ്റ് കമ്മറ്റിയുടെയും സഹകരണത്തോടെയാണ് സ്റ്റെം ഇന്നവേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഹെഡ്മാസ്റ്റർ കെ.വി.മുരളീധരൻ പറഞ്ഞു.
Post a Comment