*സുനാമി മുന്നറിയിപ്പ് നൽകുന്ന സൈറൺ സംവിധാനം നാളെ ഉദ്ഘാടനം ചെയ്യുന്നു*
പൊതുജനങ്ങൾക്ക് സുനാമി മുന്നറിയിപ്പ് നൽകുന്ന EWDS സൈറൺ സംവിധാനം 21-1-2025 വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി ബഹു: പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്. അതിൻറെ ഭാഗമായി അഴിയൂരിൽ രണ്ട് സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്. പതിനെട്ടാം വാർഡിൽ അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിലും, ഒമ്പതാം വാർഡിൽ വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലുമാണ് സൈറൺ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തിന്റെ ഭാഗമായി നാളെ വൈകിട്ട് സൈറൺ മുഴങ്ങുന്നതാണ്. പൊതുജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു
Post a Comment