o *ന്യൂ മാഹി പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ബദൽ ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു*
Latest News


 

*ന്യൂ മാഹി പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ബദൽ ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു*


 *ന്യൂ മാഹി പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ബദൽ ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു*




സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിരോധനത്തിനെ തുടർന്ന് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ബദൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ച് കരീക്കുന്നിൽ പ്ലാസ്റ്റിക് ബദൽ ഉൽപന്ന നിർമ്മാണ കേന്ദ്രം എന്ന പേരിൽ നിർമ്മിച്ച വ്യവസായ യൂണിറ്റിനു വേണ്ടിയുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. പി. അനിത ഉദ്ഘാടനം നിർവഹിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. രജിത പ്രദീപ്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഡി. മഞ്ജുഷ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. എസ്. ഷർമിള, വാർഡ് മെമ്പർ ടി. എ. ഷർമിരാജ്, പഞ്ചായത്ത് സെക്രട്ടറി കെ. എ. ലസിത, അസിസ്റ്റൻ്റ് സെക്രട്ടറി എം. അനിൽകുമാർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ സംവിധാനത്തെ ഉൾപ്പെടെ കൂട്ടിയോജിപ്പിച്ച് സംരംഭകരുടെ കൂടി പങ്കാളിത്തത്തോടെയായിരിക്കും പ്രസ്തുത കെട്ടിടത്തിൽ പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭം ആരംഭിക്കുക.

Post a Comment

Previous Post Next Post