o "Morgan McKinley" - സോളാർ പ്ലാൻ്റിൻ്റെ പ്രവർത്തനം ആരംഭിച്ചു*
Latest News


 

"Morgan McKinley" - സോളാർ പ്ലാൻ്റിൻ്റെ പ്രവർത്തനം ആരംഭിച്ചു*

 "Morgan McKinley" - സോളാർ പ്ലാൻ്റിൻ്റെ പ്രവർത്തനം ആരംഭിച്ചു*



ഐയർലൻഡ് ആസ്ഥാനാമായി, മാഹിയിൽ പ്രവർത്തിക്കുന്ന 

"Morgan McKinley" എന്ന ഐ. ടി. കമ്പനിയിൽ  സ്ഥാപിച്ച സോളാർ പ്ലാൻ്റിൻ്റെ പ്രവർത്തനം ആരംഭിച്ചു.


മാഹി REPON SOLAR സഹകരണ സംഘത്തിൻ്റെ മേൽനോട്ടത്തിൽസ്ഥാപിച്ച 33KW സോളാർ പ്ലാൻ്റിൻ്റെ സ്വിച്ച്-ഓൺ കർമ്മം ബഹു.മാഹി MLA ശ്രീ. രമേഷ് പറമ്പത്ത് നിർവഹിച്ചു. 


Morgan McKinley മാഹി ഓഫീസ് കെട്ടിടത്തിൽ നടന്ന ചടങ്ങിൽ മാഹി ഇലക്ട്രിസിറ്റി  ജൂനിയർ എഞ്ചിനീയർ ശ്രി. സുകുമാരന്‍,Morgan McKinley മാനേജിംഗ് ഡയറക്ടർ ശ്രി റഫ്ഷാദ് മഹമൂദ്, മാഹി REPON SOLAR സഹകരണ സംഘം പ്രസിഡന്റ്  ടി.പി.ചന്ദ്രൻ, REPON SOLAR എഞ്ചിനീയർ ശ്രീ. ഹനീഫ.പി.കെ., സംഘം ഡയരക്ടർമാരായ ശ്രി. ഷംസുദ്ധീൻ, ശ്രീ മോഹനന്‍. എ.പി, ശ്രീ  ജെയിംസ്, വൈസ് പ്രസിഡന്റ്  ശ്രി. ബെജു മുതലായവർക്കൊപ്പം  Morgan McKinley ജീവനക്കാരും പങ്കെടുത്തു. 


സോളാർ പ്ലാന്റ് സ്ഥാപിച്ചതിലൂടെ, "Go Green" എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഒരു  മാതൃക കൂടിയാവുകയാണ് Morgan McKinley.

Post a Comment

Previous Post Next Post