o വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാളിന് കൊടിയേറി
Latest News


 

വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാളിന് കൊടിയേറി

 വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാളിന് കൊടിയേറി



മാഹി. സെന്റ് തെരേസ ബസിലിക്കയിൽ രക്തസാക്ഷിയായ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാളിന് ബസിലിക്ക റെക്ടർ റവ.ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട് കൊടിയേറ്റി, തുടർന്ന് കോഴിക്കോട് സെന്റ് പോൾസ് മൈനർ സെമിനാരി റെക്ടർ ഫാ.ജിയോലിൻ എടേഴത്ത് ദിവ്യബലി അർപ്പിച്ചു.



നാളെ വൈ. 5 മണിക്ക് റവ ഫാ . ഗ്രേഷ്യസ് ടോണി നേവേസ് ദിവ്യബലി അർപ്പിക്കും തുടർന്ന് സെന്റ് സെബാസ്റ്റ്യന്റെ  തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള നഗരപ്രദക്ഷിണവും ദിവ്യകാരുണ്യ ആശീർവാദവും ഉണ്ടായിരിക്കും.

നഗര പ്രദഷിണം പള്ളിയിൽ നിന്ന് ആരംഭിച്ച് - പഴയ പോസ്റ്റ് ഓഫീസ് - കെ.ടി.സി. ജംഗ്ഷൻ -പോലീസ് സ്റ്റേഷൻ - സ്റ്റാച്യു ജംഗ്ഷൻ -സി.ഇ.ഭരതൻ ഹയർ സെക്കന്ററി സ്ക്കൂൾ - വളവിൽ - കോസ്റ്റ് ഗാർഡ് പോലീസ് സ്റ്റേഷൻ വഴി പൂഴിത്തല - മെയിൻ റോഡ്-ലാഫാർമ റോഡ് - ആനവാതുക്കൽ - ഇന്ത്യൻ ബാങ്ക് വഴി സിമിത്തേരി റോഡ് വഴി പള്ളിയിൽ പ്രവേശിക്കും.

Post a Comment

Previous Post Next Post