ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
മാഹി റീജിനൽ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് കുട്ടിക്കൂട്ടം 2025 ന്റെ പ്രചരണാർത്ഥം ഫിറ്റ്നസ് അക്കാദമി മാഹിയുടെ നേതൃത്വത്തിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
FAM ഡയറക്ടർ പ്രേമൻ കലാട്ടിന്റെ അധ്യക്ഷതയിൽ
മുൻ വനിതാ ദേശീയ ഫുട്ബോൾ താരം മേഘ ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ചെയ്തു
അക്കാദമിയുടെ ചീഫ് ഫുട്മ്പോൾ കോച്ച് സുരേന്ദ്രൻ ആശംസയും പ്രജിത്ത് പി വി നന്ദിയും അറിയിച്ചു . FAM ഡയറക്ടർസ് PTA ഭാരവാഹികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
കുട്ടിക്കൂട്ടം കായിക മേളയുടെ പ്രചരണാർത്ഥം വ്യത്യസ്ഥമായ വിവിധ മത്സരങ്ങൾ നടന്നു വരുന്നത് സംഘാടകർ അറിയിച്ചു
ആറ് ടീമുകൾ മത്സരിച്ചതിൽ അർജൻറീന ഫാൻസും ബ്രസീൽ ഫാൻസും ഫൈനലിൽ ഏറ്റുമുട്ടുകയും 5-3 ന് അർജൻറീന ഫാൻസ് മത്സരത്തിൽ വിജയിക്കുകയും ചെയ്തു.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഫെബ്രുവരി ഒന്നിന് കുട്ടിക്കൂട്ടം കായിക മേളയിൽ വച്ച് നൽകും.
Post a Comment