ശുചീകരിച്ചു
വലിച്ചെറിയൽ മുക്ത തലശ്ശേരി മാലിന്യ മുക്ത നവ കേരളം ക്യാമ്പയിന്റെ ഭാഗമായി പുതിയ ബസ്റ്റാൻഡിലെ തെരുവ് കച്ചവട കേന്ദ്രത്തിനു സമീപം ശുചീകരിച്ചു.
തലശ്ശേരി നഗരസഭാ മാലിന്യ മുക്ത പ്രഖ്യാപനത്തിൻ്റെ ഭാഗമായി പുതിയ ബസ്റ്റാൻഡിലെ തെരുവ് കച്ചവട കേന്ദ്രത്തിനു സമീപം ശുചീകരിച്ചു.
അങ്കണവാടികൾ, വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപന ങ്ങൾ, പൊതു ഇടങ്ങൾ എന്നിങ്ങനെ നഗരസഭാ പരിധിയിലെ നൂറിൽ അധികം സ്ഥലങ്ങളിൽ ശുചീകരണം നടത്തി.
പുതിയ ബസ്റ്റാൻഡിലെ തെരുവു കച്ചവട കേന്ദ്രത്തിന് സമീപം, എം .എൽ.എ. ഓഫീസിനു സമീപത്തുള്ള സ്നേഹാരാമം, തലശ്ശേരി കോട്ട പരിസരം, മുനിസിപ്പൽ സ്റ്റേഡിയം പരിസ രം, മഞ്ഞോടി
സീ വ്യൂ പാർക്ക് പരിസരം, സെൻ്റിനറി പാർക്ക് പരിസരം, കോടതി പരിസരം, കടൽപ്പാലം,
കൊടുവള്ളിപ്പാലം എന്നിവിടങ്ങളിൽ ശുചീകരണത്തിനു ശേഷം ബോധവത്ക്കരണ സന്ദേശം ഉൾക്കൊള്ളുന്ന ബോർഡുകൾ
നഗരസഭാ അധ്യക്ഷ കെ.എം. ജമുനാറാണി സ്ഥാപിച്ചു.
വൈസ് ചെയർമാൻ ജയരാജൻ, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാഹിറ ടി കെ, കൗൺസിലർമാർ, ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് ബിന്ദുമോൾ, ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജിന, അനിൽ കുമാർ, പ്രദീപ് കുമാർ, കുഞ്ഞിക്കണ്ണൻ, രതീഷ്, ശുചീകരണ തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment